INDIAN CRICKET: എന്റെ കാലം കഴിയാറായി, ഇനി എത്ര നാളുണ്ടാവുമെന്ന് പറയാന്‍ കഴിയില്ല, വികാരഭരിതനായി രോഹിത് ശര്‍മ്മ, വിരമിക്കല്‍ സൂചന നല്‍കി താരം

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ഒരു പവലിയനിലെ സ്റ്റാന്‍ഡിന് തന്റെ പേര് നല്‍കിയതില്‍ പ്രതികരണവുമായി രോഹിത് ശര്‍മ്മ. വികാരഭരിതനായാണ് ചടങ്ങില്‍ ഹിറ്റ്മാന്‍ സംസാരിച്ചത്. ഈ നിമിഷം വിശ്വസിക്കാനാവുന്നില്ലെന്നും ഇത്തരമൊരു കാര്യം സംഭവിക്കുമെന്ന്‌ താന്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ താന്‍ എന്നേക്കും ഇതിന് നന്ദിയുളളവനായിരിക്കുമെന്നും രോഹിത് പറഞ്ഞു. വാംഖഡെ സ്റ്റേഡിയത്തിലെ ദിവേഷ് പവിലിയന്‍ 3യ്ക്കാണ് രോഹിത് ശര്‍മാസ് സ്റ്റാന്‍ഡ് എന്ന പേര് നല്‍കുക.

സുനില്‍ ഗവാസ്‌കര്‍, വിജയ് മര്‍ച്ചന്റ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍ പോലുളള ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് ഇനി രോഹിത് ശര്‍മയുടെ പേരും സ്റ്റേഡിയത്തിലുണ്ടാവുക. മുംബൈക്കും ഇന്ത്യന്‍ ക്രിക്കറ്റിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രോഹിതിന് ഈ ആദരം മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയത്. തന്നില്‍ എത്രത്തോളം ഇനി ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞുകൊണ്ട് വിരമിക്കല്‍ സൂചനയും താരം നല്‍കി.

കുറഞ്ഞ കാലയളവില്‍ ഇന്ത്യയ്ക്കായി ടി20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടി ചരിത്രത്തില്‍ ഇടംപിടിച്ച നായകന്‍ കൂടിയാണ് രോഹിത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി അഞ്ച് തവണ കീരിടം നേടിയ ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിതിനെ തേടി എത്തുന്നത്. ഐപിഎലില്‍ ക്യാപ്റ്റനായ അനുഭവപരിചയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗുണം ചെയ്യില്ലെന്ന് വിമര്‍ശിച്ചവര്‍ക്കുളള മറുപടി കൂടിയായിരുന്നു രണ്ട് ഐസിസി കീരിടനേട്ടങ്ങളിലൂടെ രോഹിത് കാണിച്ചുകൊടുത്തത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ