ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാലും രോഹിതിന്റെ ഫോമിന് ഒരു മാറ്റവുമില്ല: സുനിൽ ഗവാസ്കർ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് മുംബൈ ഇന്ത്യൻസിനോട് 6 വിക്കറ്റുകൾക്ക് പരാജയപെട്ടു. ഇതോടെ ലക്‌നൗ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മിച്ചൽ മാർഷിന്റെയും(44) നിക്കോളാസ് പൂരന്റെയും(63) മികവിൽ 228 റൺസ് നേടിയിരുന്നു.

മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ താരങ്ങളായ രോഹിത് ശർമയും(84) റയാൻ റിക്കിൽട്ടണും(83) കളം നിറഞ്ഞതോടെ ലക്‌നൗവിന്റെ കൈയിൽ നിന്ന് മത്സരം കൈവിട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ രോഹിത് ശർമയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.

‘കഴിഞ്ഞ ഒരുവര്‍ഷമായി രോഹിത് ശര്‍മയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഐപിഎലിലും വൈറ്റ്‌ബോള്‍ ക്രിക്കറ്റിലും ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷം അദ്ദേഹം ബാറ്റിങ്ങില്‍ നന്നായി ശ്രദ്ധിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ചുനിന്നു, ഈ ഐപിഎലിലും അദ്ദേഹം തുടര്‍ച്ചയായി ഫോമിലാണ്.

സാധാരണയില്‍ ഐപിഎല്‍ ക്രിക്കറ്റില്‍ അദ്ദേഹം 400 മുതല്‍ 500 റണ്‍സ് വരെ നേടാറുണ്ട്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടീമിന് മികച്ച സ്‌കോറുകള്‍ക്ക് കാരണവുമാകുന്നു’ സുനിൽ ഗവാസ്കർ പറഞ്ഞു.

Latest Stories

'ഋഷഭ് തന്റെ മികവിലൂടെ എതിർ ടീമുകൾക്ക് പോയിന്റുകൾ വാരി കൊടുക്കുകയാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

സർക്കാരുണ്ടാക്കാൻ കോൺഗ്രസ്സ് പിന്തുണ വേണം; കെസി വേണുഗോപാലിന് കത്ത് നൽകി വിജയ്

'ഹാർദിക്കിന്റെ മോശം ഫോമിന് കാരണം അവന്റെ അഹങ്കാരമാണ്, ആദ്യം അത് മാറ്റണം'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'ഞങ്ങൾ തിരഞ്ഞെടുപ്പിൽ തോറ്റിട്ടില്ല, കൗണ്ടിംഗ് സെന്ററുകൾ ഹൈജാക്ക് ചെയ്തു'; ബിജെപിക്കെതിരെ മമത

'യുഡിഎഫിന്റെ വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തം, അതനുസരിച്ചു നേതാക്കൾ പെരുമാറണം'; കെ മുരളീധരൻ

'പരിഹാസങ്ങളിൽ തളരില്ല, പരാജയത്തിൽ വിഷമമില്ല'; ട്രോളുകൾ ഗുണമാണ് ചെയ്തതെന്ന് അഞ്ജലി നായർ

'അച്ചൻമാരുടെ അരമനയുടെ തിണ്ണനിരങ്ങാൻ ബിജെപി നേതാക്കൾ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവർ പിന്തുണക്കില്ല'; വിവാദ പരാമർശവുമായി ലക്ഷ്മിപ്രിയ

'ഞങ്ങൾ കാണാത്ത വിജയമോ നേരിടാത്ത പരാജയമോ ഇല്ല; കൂടുതൽ മണ്ഡലങ്ങളിൽ വിജയിച്ച പാർട്ടിക്ക് ഞങ്ങളേക്കാൾ 17.43 ലക്ഷം വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ: എം കെ സ്റ്റാലിൻ

എല്ലാവരെയും മന്ത്രിയാക്കാൻ കഴിയില്ല, എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാൻഡ് നീതിപൂർവകമായ തീരുമാനമെടുക്കും :രമേശ് ചെന്നിത്തല

“അഹങ്കാരത്തിന്റെ രാഷ്ട്രീയത്തിന് കേരളം പറഞ്ഞ ജനാധിപത്യ വിധി, “മറ്റാരുണ്ട്?” എന്ന ചോദ്യത്തിന് ജനങ്ങളുടെ മറുപടി — “ഉണ്ട്, ഞങ്ങളുണ്ട്.”