നാളുകൾക്ക് ശേഷം ആഭ്യന്തര ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി കളിക്കാനെത്തിയ രോഹിത് ശർമയ്ക്കും വിരാട് കൊഹ്‌ലിക്കും സെഞ്ചുറി തുടക്കം. ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങിയ കോഹ്‌ലി 101 പന്തിൽ 131 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും 14 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ മികവിൽ ഡൽഹി നാല് വിക്കറ്റ് ജയം നേടി.
സിക്കിമിനെതിരെ 61 പന്തിലാണ് രോഹിത് സെഞ്ചുറി തികച്ചത്. 12 ഫോറും എട്ട് സിക്‌സും പറത്തിയ രോഹിത് 94 പന്തില്‍ 155 റണ്‍സെടുത്ത് പുറത്തായി. 18 ഫോറും 9 സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്.
ബിസിസിഐയുടെ നിർബന്ധപ്രകാരമാണ് ആഭ്യന്തര ടൂര്ണമെന്റുകൾക്ക് വേണ്ടി രോഹിതും കോഹ്‌ലിയും കളത്തിലിറങ്ങിയത്. 2027 ഏകദിന ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരു താരങ്ങളും.