ആർസിബി ഒന്നും കിരീടം നേടില്ല, ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ആ ടീം സ്വന്തമാക്കും: പ്രവചനവുമായി എബി ഡിവില്ലിയേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024- സീസണിലേക്ക് വന്നാൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് ശക്തമായ ടീമുണ്ട്. പാറ്റ് കമ്മിൻസ് (20.50 കോടി), ട്രാവിസ് ഹെഡ് (6.80 കോടി), വനിന്ദു ഹസരംഗ (1.50 കോടി), ജയദേവ് ഉനദ്കട്ട് (1.60 കോടി) എന്നിവരെയും മറ്റ് ചില താരങ്ങളും ഹൈദരാബാദ് വാങ്ങി. കഴിഞ്ഞുപോയ സീസണുകളിൽ പലതിലും നടത്തിയ മോശം പ്രകടനത്തിന് പരിഹാരം തേടി മികച്ച പ്രകടനം നടത്താനായിരിക്കും ടീം ഇത്തവണ ശ്രമിക്കുക.

ടൂർണമെന്റിന്റെ വരാനിരിക്കുന്ന സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വിജയിക്കാൻ സാധ്യതകൾ ഉണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു..

“ചെന്നൈ സൂപ്പർ കിംഗ്‌സിനൊപ്പം ഹൈദരാബാദിനും മികച്ച ലേലമാണ് കിട്ടിയത്. ഹൈദരാബാദിന് അവരുടെ രണ്ടാം ഐപിഎൽ ട്രോഫി നേടാനാകും. ടി20 ക്രിക്കറ്റിലെ ഫലം നിങ്ങൾക്ക് പ്രവചിക്കാൻ കഴിയാത്തതിനാൽ എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല, പക്ഷേ അവർക്ക് ട്രോഫി ഉയർത്താനുള്ള സ്ക്വാഡുണ്ട്. വനിന്ദു ഹസരംഗയാണ് ഈ വർഷത്തെ ലേലത്തിൽ അവർക്ക് കിട്ടിയ ബോണസ്. ഓരോ രണ്ടാം ഗെയിമിനും ശേഷവും അദ്ദേഹം മാച്ച് വിന്നിംഗ് പ്രകടനം നടത്തും. പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ് എന്നിവരും മികച്ച വാങ്ങലുകളാണ്, ”എബി ഡിവില്ലിയേഴ്സ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ദുബായിൽ നടക്കുന്ന ഐപിഎൽ 2024 ലേലത്തിലെ പ്രകടനത്തിന് എസ്ആർഎച്ചിനും സിഎസ്‌കെക്കും സ്വർണമെഡൽ ലഭിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎൽ 2024ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിക്കേണ്ടത് എയ്ഡൻ മാർക്രമാണ് മറിച്ച്പാറ്റ് കമ്മിൻസല്ല എന്നും ഡിവില്ലേഴ്‌സ് പറഞ്ഞു.

Latest Stories

INDIAN CRICKET: കോഹ്‌ലിയുടെയും രോഹിതിന്റെയും സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി, ലോകകപ്പ്‌ ടീമില്‍ അവര്‍ക്ക് ഇടം ലഭിക്കില്ല, കാരണമിതാണ്‌, സൂപ്പര്‍ താരങ്ങളുടെ ഭാവി ഇനി എന്താകും

'ഞാൻ ഹൈകമാന്റിൽ ഉള്ളത് കൊണ്ടായിരിക്കും എന്നിൽ പ്രതീക്ഷ എന്ന് പറഞ്ഞത്, അൻവർ പറഞ്ഞത് വിശദമായി കേട്ടില്ല'; കെ സി വേണുഗോപാൽ

IPL 2025: സെഞ്ച്വറി സെലിബ്രേഷനിടെ പന്തിനെ അധിക്ഷേപിച്ചു, അനുഷ്‌ക ശര്‍മ്മയ്‌ക്കൊപ്പം ഇരുന്ന ആ സ്ത്രീ ആര്, കട്ടകലിപ്പില്‍ എയറിലാക്കി ആരാധകര്‍

തുടക്കം കുറിച്ചത് ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം; സഹകരണക്കരാറില്‍ ഒപ്പുവെച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ; മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയെന്ന് എസ്ഡിപിഐ സംസ്ഥാന അധ്യക്ഷന്‍

ആലപ്പുഴയിൽ കണ്ടെയ്‌നർ അടിഞ്ഞ തീരത്ത് ഡോൾഫിൻ ചത്തുപൊങ്ങി

IPL 2025: ധോണിയുടെ ആ റെക്കോഡ് തകര്‍ത്ത് ജിതേഷ് ശര്‍മ്മ, എന്തൊരു അടിയായിരുന്നു, ഇനി അവന്റെ നാളുകള്‍, കയ്യടിച്ച് ആരാധകര്‍

വിഷു ബമ്പർ; 12 കോടി പാലക്കാട്‌ വിറ്റ ടിക്കറ്റിന്, ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്

'അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിൽ പറഞ്ഞത് കോണ്‍ഗ്രസ് നിലപാട്'; അൻവർ വിഷയത്തിൽ നിലപാടിലുറച്ച് വിഡി സതീശൻ

സിനിമ ഓണ്‍ലൈനില്‍ ചോര്‍ത്താന്‍ ശ്രമം, ഹാര്‍ഡ് ഡിസ്‌ക് മോഷണത്തിന് പിന്നില്‍ പക..; 'കണ്ണപ്പ' നിര്‍മ്മാതാക്കള്‍