RCB VS GT: എന്നെ വേണ്ട എന്ന് പറഞ്ഞ് പുറത്താക്കിയവർ അല്ലെ നിങ്ങൾ, ഞാൻ ചെണ്ടയല്ല നിനക്ക് ഒകെ ഉള്ള പണിയെന്ന് മുഹമ്മദ് സിറാജ്; പഴയ തട്ടകത്തിൽ തീയായി രാജകീയ തിരിച്ചുവരവ്

തന്നെ വേണ്ട എന്ന് പറഞ്ഞ് ഒഴിവാക്കിയ ആർസിബിക്ക് തകർപ്പൻ പണി കൊടുത്ത് മുഹമ്മദ് സിറാജ്. മുൻ ടീമിനെതിരെ ബാംഗ്ലൂരിൽ നടക്കുന്ന പോരിലാണ് സിറാജ് തന്റെ ദേഷ്യം മുഴുവൻ തീർത്തിരിക്കുന്നത്. മൂന്ന് ഓവറിൽ 15 റൺ മാത്രം വഴങ്ങിയ താരം ഇതുവരെ 2 വിക്കറ്റുകൾ നേടി കഴിഞ്ഞു. മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് നായകൻ ഫീൽഡിങ് തിരഞ്ഞെടുക്കുക ആയിരുന്നു.

ആദ്യ ഓവർ എറിയാൻ എത്തിയ സിറാജിനെ കോഹ്‌ലി ബൗണ്ടറിയോടെ വരവേറ്റെങ്കിലും മറു എൻഡിൽ നിന്ന ഫിൽ സാൾട്ട് പതറുന്ന കാഴ്ചയാണ് കണ്ടത്. താരത്തിന്റെ ലൈനും ലെങ്തും വായിക്കുന്നതിൽ പിഴവ് പറ്റിയ സാൾട്ട് ഓവറിന്റെ അഞ്ചാം പന്തിൽ എഡ്ജ് നൽകിയതാണ്. എന്നാൽ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കുന്നതിൽ പരാജയപ്പെട്ട ബട്ട്ലർ നല്ല ഒരു അവസരം നഷ്ടമാക്കി. തൊട്ടടുത്ത ഓവറിൽ അർഷാദ് ഖാൻ കോഹ്‌ലിയെ മടക്കിയപ്പോൾ ഇനി തന്റെ ഊഴം എന്നുള്ള ചിന്ത ആയിരുന്നു സിറാജിന്.

ബൗണ്ടറി അടിച്ചൊക്കെ തുടങ്ങി ദേവദത്ത് പടിക്കലിനെ(4 ) തന്റെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ക്ളീൻ ബൗൾ ചെയ്ത സിറാജ് മുൻ ടീമിനെതിരെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. സാൾട്ടിനെ പോലെ അപകടകാരിയായ ബാറ്റ്സ്മാൻ ക്രീസിൽ നിൽക്കുമ്പോൾ തങ്ങൾ പൂർണ ആധിപത്യം ഇതുവരെ കൈവരിച്ചിട്ടില്ല എന്ന് മനസിലാക്കിയ സിറാജ് ആദ്യ ഓവറിൽ നിർഭാഗ്യത്തിൽ നഷ്ടമായ വിക്കറ്റ് ഇത്തവണ ക്ലാസ് ആയി തന്നെ തൂക്കി. പടിക്കലിന്റെ പോലെ തന്നെ സിറാജ്, സാൾട്ടിന്റെ ( 14 ) കുറ്റി തെറിപ്പിക്കുക ആയിരുന്നു.

എന്തായാലും നിലവിൽ 70 – 4 എന്ന നിലയിൽ ആർസിബി നിൽക്കുമ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞ ആർസിബിയോട് സിറാജിന്റെ ഒരു മധുരപ്രതികാരവും നടന്നു എന്ന് പറയാം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി