അവന്റെ കരിയര്‍ കൊല്‍ക്കത്ത നശിപ്പിച്ചു, എന്ത് നല്ല പ്ലെയറായിരുന്നു, ആര്‍സിബിയില്‍ കളിച്ചിരുന്നെങ്കില്‍ വേറെ ലെവലില്‍ എത്തേണ്ട താരം, വെളിപ്പെടുത്തി കോച്ച്

ഐപിഎല്‍ 2025 സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ അതേ പ്രകടനം നടത്താന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് കഴിഞ്ഞിരുന്നില്ല. പ്ലേഓഫ് പോലും കാണാതെയാണ് ഈ വര്‍ഷം കെകെആര്‍ പുറത്തായത്. നായകനെന്ന നിലയില്‍ അജിന്‍ക്യ രഹാനെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റ് പ്രധാന താരങ്ങള്‍ നിറംമങ്ങിയത് ടീമിന് തിരിച്ചടിയായി. കഴിഞ്ഞ ലേലത്തില്‍ 23.75 കോടി മുടക്കി കൊല്‍ക്കത്ത വീണ്ടും ടീമില്‍ എടുത്ത താരമായിരുന്നു വെങ്കിടേഷ് അയ്യര്‍. എന്നാല്‍ ഈ സീസണില്‍ അവസരത്തിനൊത്ത് ഉയരാന്‍ താരത്തിന് സാധിച്ചില്ല. അവസാന മത്സരങ്ങളില്‍ പരിക്കേറ്റ് പുറത്തുപോയതും വെങ്കിടേഷിന് തിരിച്ചടിയായി.

വെങ്കിടേഷ് അയ്യരുടെ കരിയര്‍ കൊല്‍ക്കത്ത നശിപ്പിച്ചുവെന്ന ആരോപണവുമായി ആര്‍സിബി കോച്ച് ആന്‍ഡി ഫ്‌ളവര്‍ രംഗത്തെത്തിയിരുന്നു. ആര്‍സിബിയുടെ കിരീടനേട്ടത്തിന് പിന്നാലെയാണ് ആന്‍ഡി ഫ്‌ളവര്‍ സംസാരിച്ചത്. കഴിഞ്ഞ ലേലത്തില്‍ വെങ്കിടേഷ് അയ്യരെ ടീമിലെടുക്കാന്‍ ആര്‍സിബി മാനേജ്‌മെന്റിന് താല്‍പര്യമുണ്ടായിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വെങ്കിടേഷിനായി 23.50 കോടി വരെ മുടക്കാന്‍ ആര്‍സിബി തയ്യാറായിരുന്നു. എന്നാല്‍ 23.75 കോടിക്ക് താരത്തെ കൊല്‍ക്കത്ത ടീമില്‍ എടുക്കുകയായിരുന്നു.

ആര്‍സിബിയിലായിരുന്നെങ്കില്‍ വെങ്കിടേഷ് അയ്യരിന് ഈ വര്‍ഷം ഒരു മികച്ച സീസണ്‍ തന്നെ ഉണ്ടാവുമായിരുന്നു. വെങ്കിടേഷിനെ ടീമിലെ പ്രധാന താരമായി തന്നെ എടുക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചതെന്നും ആന്‍ഡി ഫ്‌ളവര്‍ പറയുന്നു. ‘അതുകൊണ്ടാണ് അവനുവേണ്ടി ലേലത്തില്‍ ആര്‍സിബി മാനേജ്‌മെന്റ് നന്നായി തന്നെ ശ്രമിച്ചത്. ടീമില്‍ മികച്ചൊരു ഇന്ത്യന്‍ യുവതാരം ഉണ്ടാവണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ആര്‍സിബി ടോപ് ഓര്‍ഡറില്‍ മികച്ച ചില യുവതാരങ്ങളും ഒരു ഇടംകയ്യന്‍ ബാറ്ററും ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. വെങ്കിടേഷ് ആര്‍സിബിക്ക് വേണ്ടി കളിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും ഈ വര്‍ഷം നല്ലൊരു സീസണായേനെ’, ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞുനിര്‍ത്തി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ