അഞ്ഞൂറാനായി രവിചന്ദ്രൻ അശ്വിൻ, കൂടെ മറ്റൊരു തകർപ്പൻ റെക്കോഡും; ടെസ്റ്റ് ക്രിക്കറ്റിലെ ഗോട്ട് എന്ന് വിശേഷണം

ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികച്ച് ചരിത്രം സൃഷ്ടിച്ചു. അനിൽ കുംബ്ലെക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി താരം മാറുകയും ചെയ്തു. രാജ്‌കോട്ടിൽ നടന്ന IND vs ENG മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയാണ് അശ്വിൻ ചരിത്രത്തിന്റെ ഭാഗമായത്.

മൂന്നാം ടെസ്റ്റിലേക് അശ്വിൻ ഇറങ്ങുമ്പോൾ തന്നെ ആരാധകർ ആ മുഹൂർത്തവും കാണാൻ കാത്തിരുന്നത്. ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രാളിയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം അദ്ദേഹം അത് പൂർത്തിയാക്കി. ഇതോടെ മുത്തയ്യ മുരളീധരന് ശേഷം ഏറ്റവും വേഗത്തിൽ 500 ടെസ്റ്റ് വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായി.

അനിൽ കുംബ്ലെയ്ക്ക് ശേഷം 500 വിക്കറ്റ് ക്ലബ്ബിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് വെറ്ററൻ ഓഫ് സ്പിന്നർ. 500 വിക്കറ്റ് ക്ലബ്ബിൽ പ്രവേശിക്കുന്ന ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ചാമത്തെ സ്പിന്നറാണ് 36 കാരനായ അദ്ദേഹം. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളെന്ന പദവി താരം ഉറപ്പിച്ചു.

അതേസമയം ഇന്ത്യ ഉയർത്തിയ 445 റൺസിന് പിന്നാലെ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആക്രമണ ക്രിക്കറ്റാണ് കളിക്കുന്നത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അവർ 138 റൺസ് എടുത്തിട്ടുണ്ട്, 1 വിക്കറ്റ് മാത്രമാണ് നഷ്ടമായിരിക്കുന്നത്.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്