രഞ്ജി ട്രോഫി 2025: 'കളിയും, ജീവനും സേവ് ചെയ്യും, ഹെൽമറ്റ് നിർബന്ധം'; വൈറലായി കേരള പോലീസിന്റെ പോസ്റ്റ്

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ അതിനിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കേരളം രഞ്ജി ഫൈനലിന് തൊട്ടരികെ. കേരളത്തിൻറെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 457 റൺസിന് മറുപടിയായി അവസാന ദിനം ബാറ്റിംഗ് തുടർന്ന ഗുജറാത്ത് 455 റൺസിന് പുറത്ത്. 2 റൺസിന്റെ നിർണായകമായ ലീഡ് കേരളം നേടിയത് വമ്പൻ ട്വിസ്റ്റുകൾക്ക് ഒടുവിൽ ആയിരുന്നു. ഇതോടെ കേരളം 75 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആദ്യമായി രഞ്ജി ഫൈനലിലേക്ക് പ്രവേശിക്കുകയാണ്.

കേരള ടീമിന് നിരവധി അഭിനന്ദനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വരുന്നത്. അതിൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് കേരള പോലീസിന്റെ അഭിനന്ദന പോസ്റ്റാണ്. ‘കളിയും, ജീവനും സേവ് ചെയ്യും ഹെൽമറ്റ് ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം’ എന്ന ക്യാപ്ഷൻ വെച്ചുള്ള വിക്കറ്റ് വിഡിയോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കേരള പോലീസിന്റെ പോസ്റ്റ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

നാലാം കളി നിർത്തുമ്പോൾ ഗുജറാത്ത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് എടുത്ത് നിൽക്കുക ആയിരുന്നു. മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ഗുജറാത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ 28 റൺസ് കൂടി മതിയെന്ന അവസ്ഥ നിൽക്കെ കേരളത്തിന്റെ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ് ആരാധകർ കരുതിയത്. ഇന്നലെ സച്ചിൻ ബേബിയുടെ ക്യാപ്റ്റന്സിയെ പലരും പഴിച്ചെങ്കിൽ ഇന്ന് കാര്യങ്ങൾ സച്ചിൻ ബേബി മാറ്റി മറിക്കുക ആയിരുന്നു.

ഇന്നലത്തെ ബാറ്റിംഗ് ഹീറോ ജയ്‌മീത് പട്ടേലിനെ 79 റൺസ് പുറത്താക്കി ആദിത്യ സർവാതെ കേരളത്തിന് ആത്മവിശ്വാസം നൽകി. തൊട്ടുപിന്നാലെ സിദാർഥ് ദേശായിയെ 30 മടക്കി വീണ്ടും ആദിത്യ സർവാതെ കേരളത്തിന്റെ രക്ഷകനായി. കേരളത്തിന് ലീഡ് നേടാൻ ഒരു വിക്കറ്റും ഗുജറാത്തിന് ലീഡ് 12 റൺസും മാത്രം നിൽക്കെ ഇരുടീമുകളും ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തിറക്കി.

എന്തായാലും ഗുജറാത്തിനെ സംബന്ധിച്ച് കേരളം ഫീൽഡർമാരുടെ അബദ്ധങ്ങൾ ലക്കി റൺസ് ആയി കിട്ടിയപ്പോൾ കേരളം ലീഡ് കൈവിടുമോ എന്ന് ഭയന്നു. എന്നാൽ ഗുജറാത്തിനെ അതുവരെ രക്ഷിച്ച ഭാഗ്യം കേരളത്തിന് ഗുണമായി. 2 റൺസ് മാത്രം മതിയായിരിക്കെ ഗുജറാത്തിന്റെ അർസന്റെ ഒരു എഡ്ജ് ഷോർട് ലെഗിൽ നിന്ന സൽമാൻ നിസാറിൻറെ ഹെൽമറ്റിലിടിച്ച് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ കൈയിൽ എത്തിയതോടെ കേരളം ഫൈനലിന് തൊട്ടരികെ എത്തിയത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്