KKR VS PBKS: എങ്ങനെ അടിച്ചാലും പിടിക്കും, വെടിക്കെട്ട് നടത്താന്‍ വന്നവരെ തിരിച്ചയച്ച രമണ്‍ദീപിന്റെ കിടിലന്‍ ക്യാച്ചുകള്‍, വീഡിയോ കാണാം

ഐപിഎലില്‍ പഞ്ചാബ് കിങ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം പുരോഗമിക്കുകയാണ്. ആദ്യ ബാറ്റിങ്ങില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായ പഞ്ചാബ് 111 റണ്‍സിനാണ് ഇന്ന് ഓള്‍ഔട്ടായത്. ഓപ്പണിങ് ബാറ്റര്‍മാരായ പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് ഒഴികെ ഒറ്റ പഞ്ചാബ് ബാറ്റര്‍മാര്‍ പോലും ഇന്ന് ടീം സ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയില്ല. 30 റണ്‍സെടുത്ത പ്രഭ്‌സിമ്രാനാണ് ടോപ് സ്‌കോറര്‍. പവര്‍പ്ലേ ഓവറുകള്‍ കഴിയുന്നതിന് മുന്‍പ് നാല് വിക്കറ്റുകളാണ് ഇന്ന് പഞ്ചാബിന് നഷ്ടമായത്. ഹര്‍ഷിത് റാണയാണ് പഞ്ചാബ് ബാറ്റര്‍മാരെ ഒന്നൊന്നായി പവലിയനിലേക്ക് മടക്കിയത്. ഹര്‍ഷിതിന്റെ പന്തില്‍ രമണ്‍ദീപ് സിങ് ക്യാച്ചെടുത്താണ് പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഇന്ന് പുറത്തായത്.

മൂന്ന് പേരെയും കിടിലന്‍ ക്യാച്ചിലൂടെയാണ് രമണ്‍ദീപ് സിങ് മടക്കിയത്. ഇതില്‍ ശ്രേയസ് അയ്യരുടെതായി രമണ്‍ദീപ് എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ ബൗണ്ടറിക്കായി ശ്രമിച്ചപ്പോഴാണ് പഞ്ചാബ് ക്യാപ്റ്റന്‍ ഔട്ടായത്. ടോപ് ഓര്‍ഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ പഞ്ചാബിന്റെ മധ്യനിര ബാറ്റര്‍മാരും ഇന്ന് അവസരത്തിനൊത്ത് ഉയര്‍ന്നില്ല. ജോഷ് ഇംഗ്ലിസ്, നേഹാല്‍ വധേര, മാക്‌സ്വെല്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ എല്ലാം തന്നെ വളരെ പെട്ടെന്ന് പുറത്തായി മടങ്ങി. ശശാങ്ക് സിങ് 18 റണ്‍സെടുത്തു.

അതേസമയം മറുപടി ബാറ്റിങ്ങില്‍ നിലവില്‍ 69 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടമായ നിലയിലാണ് കൊല്‍ക്കത്ത, ക്വിന്റണ്‍ ഡികോക്ക്, സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുളളവരാണ് പുറത്തായത്. അങ്കരീഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍ തുടങ്ങിയവരാണ് ക്രീസില്‍. പോയിന്റ് ടേബിളില്‍ മുകളിലെത്താന്‍ ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി