തല്ലും തലോടലും; ആര്‍സിബിയെ ട്രോളി അഭിനന്ദിച്ച് സഞ്ജുവിന്‍റെ രാജസ്ഥാന്‍, പോസ്റ്റ് വൈറല്‍

വനിതാ പ്രീമിയര്‍ ലീഗിലൂടെ തങ്ങളുടെ ആദ്യ കിരീടം അലമാരയിലെത്തിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനെ ട്രോളി അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആര്‍സിബി പുരുഷ ടീമിനെ ട്രോളിക്കൊണ്ടാണ് രാജസ്ഥാന്‍ വനിതാ ടീമിനെ അഭിനന്ദിച്ചത്.

ഗ്യാസ് കുറ്റിയെടുക്കാന്‍ പുരുഷന്‍ ശ്രമിക്കുമ്പോള്‍ സാധിക്കുന്നില്ല. എന്നാല്‍ ഒരു സ്ത്രീ ഗ്യാസ് കുറ്റി അനായാസം എടുത്തുകൊണ്ടുപോകുന്ന ചിത്രം പങ്കുവെച്ചാണ് രാജസ്ഥാന്‍ ആര്‍സിബി വനിതാ ടീമിനെ പ്രശംസിച്ചത്. ഏറെ രസകരമായ പോസ്റ്റ് ആരാധകര്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

പതിനഞ്ചു വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ പുരുഷ ടീമിന് നേടാനാകാത്തതാണ് രണ്ടാം സീസണില്‍ തന്നെ വനിതാ ടീം നേടിയെടുത്തിരിക്കുന്നത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ടു വിക്കറ്റിന് തോല്‍പിച്ചാണ് സ്മൃതി മന്ഥാനയും കിരീടം ചൂടിയത്.

ഡല്‍ഹി ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ബാംഗ്ലൂര്‍ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ക്യാപ്റ്റന്‍ സ്മൃത മന്ഥാന (39 പന്തില്‍ 31), സോഫ് ഡിവൈന്‍ (27 പന്തില്‍ 32), എലിസി പെറി ( 37 പന്തില്‍ 35*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബാംഗ്ലൂര്‍ കപ്പില്‍ മുത്തമിട്ടത്. ഡല്‍ഹിയുടെ ചിറകരിഞ്ഞ മോളീനക്‌സിന്റെ മൂന്നു വിക്കറ്റുകളും ശ്രേയങ്ക പാട്ടീലിന്റെ നാലു വിക്കറ്റുകളും മത്സരത്തില്‍ നിര്‍ണായകമായി.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്