നാലാം നമ്പര്‍ പൊസിഷനില്‍ കളിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് രഹാനെ

ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ടീമില്‍ നടത്തിവരികയാണ്. ഇന്ത്യ ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത് നാലാം നമ്പര്‍ ബാറ്റ്‌സമാനു വേണ്ടിയുള്ളതാണ്. ധോണിയെയും ദിനേശ് കാര്‍ത്തിക്കിനെയും ഹാര്‍ദിക് പാണ്ഡ്യയെയും വരെ പരീക്ഷിച്ച് ഒടുവില്‍ കോഹ്‌ലി ഇപ്പോള്‍ രഹാനെയില്‍ എത്തിനില്‍ക്കുന്നത്.

എന്നാല്‍, ഒരിടവേളയ്ക്ക് ശേഷം നാലാമനായി പരീക്ഷിക്കപ്പെട്ട അജിങ്ക്യ രഹാനെ എന്ന മുംബൈക്കാരന്‍ ആദ്യ മത്സരത്തില്‍ തന്നെ കോലിയ്ക്ക് ആശ്വാസം നല്‍കിയിരിക്കുകയാണ്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്നിങ്‌സ് രഹാനെയുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നെന്നല്ല അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായ ഇന്നിങ്‌സ് എന്നാകാം കാലം വിലയിരുത്താന്‍ പോകുന്നത്. കാരണം, ഒരുപക്ഷേ ടീം ഇന്ത്യയില്‍ തന്റെ സ്ഥാനം രഹാനെ അരക്കിട്ടുറപ്പിക്കാന്‍ പോകുന്നത് ഈയൊരു ഇന്നിങ്‌സ് കൊണ്ടാകാം.

രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കവെ താന്‍ നാലാമനായി കളിക്കാന്‍ തയ്യാറെടുത്തുകഴിഞ്ഞു എന്നാണ് രഹാനെ പറയുന്നത്. ഇപ്പോള്‍ ആ സ്ഥാനത്ത് കളിക്കാന്‍ ഞാന്‍ കൂടുതല്‍ യോഗ്യനായിരിക്കുന്നുവെന്ന തോന്നുന്നു.രാഹാനെ പറഞ്ഞു. നാലാം നമ്പരില്‍ കളിക്കുക എന്നത് വ്യത്യസ്തമായ അനുഭവമാണ്.അവസാന ടെസ്റ്റില്‍ കളിച്ചതിന്റെ ഊര്‍ജവുമായാണ് ആദ്യ ഏകദിനം കളിക്കാനിറങ്ങിയത്.നാലാം നമ്പര്‍ പൊസിഷന്‍ എനിക്ക് അനുയോജ്യമാണ്.2015 ലോകകപ്പിലും ഞാന്‍ നാലാം നമ്പറിലാണ് ഇറങ്ങിയത്. രഹാനെ വ്യക്തമാക്കി.

ഇന്ത്യയുടെ ജയത്തിനായി കൂടുതല്‍ സംഭാവന നല്‍കണമെന്ന ചിന്ത മാത്രമേ ഇ്‌പ്പോള്‍ ഉള്ളുവെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.

Latest Stories

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍