'റിഷഭ് പന്തിനെ കൊണ്ട് ഒന്നും നടക്കില്ല'; ദുലീപ് ട്രോഫിയിൽ താരം വൻഫ്ലോപ്പ്

ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് ആയ താരമായിരുന്നു റിഷഭ് പന്ത്. ഈ വർഷം നടന്ന ഐപിഎലിൽ മികച്ച പ്രകടനം നടത്തിയതോടെ ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. പക്ഷെ ടൂർണമെന്റിൽ അദ്ദേഹം മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ അതേ ഫോം തന്നെ ടീമിൽ വീണ്ടും നിലനിർത്തുകയാണ് പന്ത്.

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ബി ടീമിന് വേണ്ടിയാണ്‌ റിഷഭ് പന്ത് കളിക്കുന്നത്. എന്നാൽ റെഡ് ബോളിൽ യാതൊരു മികച്ച ഇമ്പാക്റ്റും ടീമിന് വേണ്ടി നൽകാൻ താരത്തിന് സാധിക്കുന്നില്ല. ടീമിൽ അഞ്ചാം ബാറ്റ്‌സ്മാനായിട്ടാണ് പന്ത് ഇറങ്ങുന്നത്. എന്നാൽ 10 ബോളിൽ ഒരു ഫോർ ഉൾപ്പടെ ഏഴ് റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതേ പോലെ ആണ് തുടർന്നും റിഷഭ് പോകുന്നതെങ്കിൽ ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയിലും, ടി-20 മത്സരങ്ങളിലും പന്തിന് അവസരം നഷ്ടമാകും.

സ്ഥിരമായി നിന്ന് കളിക്കേണ്ട പിച്ചിൽ അലക്ഷ്യമായ ഷോട്ടുകൾക്ക് ശ്രമിച്ചാണ് പന്തിന് വിക്കറ്റ് നഷ്ടമായത്. ഇതോടെ താരത്തിന്റെ ബാറ്റിംഗിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആരാധകരും, മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദുലീപ് ട്രോഫിയിൽ ഇനിയുള്ള മത്സരങ്ങൾ അദ്ദേഹത്തിന് നിർണായകമാണ്. ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ പന്ത് പുറത്തായാൽ പിന്നെ സാധ്യത ഉള്ള താരം ദ്രുവ് ജുറലാണ്. അത് കൊണ്ട് ഗംഭീര പ്രകടന നടത്തണെമെന്നത് താരത്തിനെ സംബന്ധിച്ച് പ്രധാനമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി