'മിണ്ടാതിരിയെട ചെറുക്കാ', ആരാധകനോട് കയർത്ത് അർശ്ദീപ് സിങ്; സംഭവം ഇങ്ങനെ

ന്യുസിലാൻഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യക്ക് വീണ്ടും തോൽവി. ഇതോടെ ഏകദിന പരമ്പര കീവികൾ 2-1 നു സ്വന്തമാക്കി. 41 റൺസിനാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യക്കായി വിരാട് കോഹ്ലി, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവർ മാത്രമാണ് തിളങ്ങിയത്. കീവികൾക്ക് വേണ്ടി സെഞ്ച്വറിയടിച്ച ഡാരിൽ മിച്ചലിന്റെയും ഗ്ലെൻ ഫിലിപ്‌സിന്റെയും ബാറ്റിങ് മികവിലാണ് ന്യൂസിലാൻഡ് 337 എന്ന മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്ത്യക്കായി വിരാട് കോഹ്ലി 108 പന്തിൽ 10 ഫോറും 3 സിക്‌സും അടക്കം 124 റൺസാണ് അടിച്ചെടുത്തത്. മത്സരത്തിൽ വിരാട് കോഹ്‌ലിക്ക് പുറമേ ഇന്ത്യക്കായി 57 പന്തിൽ രണ്ട് ഫോറും സിക്‌സും അടക്കം 53 റൺസ് നേടി നിതീഷ് കുമാർ റെഡ്ഢിയും, കൂടാതെ 43 പന്തിൽ നാല് ഫോറും നാല് സിക്‌സും അടക്കം 52 റൺസും നേടി ഹർഷിത് റാണയും മാത്രമാണ് പൊരുതിയത്.

മത്സരത്തിൽ ഫീൽഡിങ്ങിനിടെ മോശമായി സംസാരിച്ച ആരാധകന് രൂക്ഷഭാഷയിൽ മറുപടി നൽകിയ ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബൗണ്ടറി ലൈനിലെ ഫീൽഡിങ്ങിനിടെയാണ് അർഷ്ദീപിനെതിരെ ഒരു ആരാധകൻ തിരിഞ്ഞത്. ബൗണ്ടറിക്കു സമീപത്തുനിന്ന് ആരാധകൻ പറയുന്നതു കേട്ട അർഷ്ദീപ് രോഷത്തോടെ മോശം ഭാഷയിലാണു മറുപടി നൽകിയത്.

വെള്ളം കുടിക്കുന്നതിനിടെ സപ്പോർട്ട് സ്റ്റാഫുകളുമായി സംസാരിക്കുന്നതിനിടെയാണ് ആരാധകന്റെ വാക്കുകൾ അർഷ്ദീപ് ശ്രദ്ധിച്ചതെന്നു വിഡിയോയിൽനിന്നു വ്യക്തമാണ്. ആദ്യം കുറച്ചുനേരം മിണ്ടാതിരുന്ന അർഷ്ദീപ് പിന്നീട് ആരാധകനു നേരെ പൊട്ടിത്തെറിക്കുകയായിരുന്നു.

Latest Stories

'ഗംഭീറിന്റെ ഗംഭീര യുഗം', റെഡ് ബോളിൽ മാത്രം തോറ്റിരുന്ന ഇന്ത്യയെ, പതിയെ വൈറ്റ് ബോളിലും തോല്പിക്കുന്ന പരിശീലകൻ; ട്രോളുമായി ആരാധകർ

'10 വർഷത്തിനിടെ വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാക്കി, കേരളം വികസനത്തിന്‍റെ പാതയില്‍'; നയപ്രഖ്യാപനം വായിച്ച് ​ഗവർണർ, നിയമസഭാ സമ്മേളനം ആരംഭിച്ചു

'നമ്മൾ തോറ്റത് ഗിൽ കാണിച്ച ആ ഒരു പിഴവ് കാരണമാണ്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ദീപക്കിന്റെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

'മത ധ്രുവീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നു, മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദാന്തരീക്ഷം തകർക്കുന്നത്'; സമസ്ത

'എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം രേണു സുധിക്കായിരിക്കുമെന്നാണ് ബിഷപ്പ് പറഞ്ഞത്, തിരുത്താൻ ഇനിയും സമയമുണ്ട്'; ആലപ്പി അഷ്റഫ്

'കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ച, ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ല'; രാഹുൽ ഗാന്ധി

കരൂർ ആൾക്കൂട്ട ദുരന്തം; ടിവികെ അധ്യക്ഷൻ വിജയ്‌യെ പ്രതി ചേർക്കാൻ സാധ്യത, സിബിഐ ഉടൻ കുറ്റപത്രം സമർപ്പിക്കും

IND vs NZ: "അവനെ ആദ്യ മത്സരം മുതൽ കളിപ്പിക്കണമായിരുന്നു'; പരമ്പരയിലെ വലിയൊരു പോസിറ്റീവ് ചൂണ്ടിക്കാട്ടി പത്താൻ

ശബരിമല സ്വർണക്കൊള്ള കേസ്; എൻ വാസു വീണ്ടും റിമാൻഡിൽ, റിമാൻഡ് 14 ദിവസത്തേക്ക്