'രവീന്ദ്ര ജഡേജയ്ക്ക് ശേഷം നിലവാരമുള്ള ഇടങ്കയ്യന്‍ സ്പിന്നര്‍'; ശക്തനായ എതിരാളിയെ അംഗീകരിക്കാന്‍ മടിക്കാതെ ശാര്‍ദുല്‍ താക്കൂര്‍

രഞ്ജി ട്രോഫിയുടെ സെമിയില്‍ തമിഴ്നാടിനെതിരെ മുംബൈയ്ക്കായി രക്ഷകന്റെ കുപ്പായമണിഞ്ഞ ശാര്‍ദുല്‍ താക്കൂര്‍ സെഞ്ച്വറി നേടി. മുംബൈ 150ന് താഴെ പുറത്താകുമെന്ന അവസ്ഥയില്‍ നില്‍ക്കെ താക്കൂര്‍ തന്റെ കന്നി ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി ടീമിനെ മത്സരത്തില്‍ മുന്നിലെത്തിച്ചു.

105 പന്തില്‍ 13 ബൗണ്ടറിയും നാല് സിക്‌സും സഹിതം താരം 109 റണ്‍സ്. തമിഴ്‌നാടിന്റെ 146ന് മറുപടിയായി മുംബൈ 353/9 എന്ന നിലയില്‍ എത്തി 207 റണ്‍സിന്റെ ലീഡ് പിടിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ തമിഴ്നാടിന്റെ സായ് കിഷോറാണ് ഒരു വേളയില്‍ മുംബൈയെ വിറപ്പിച്ചത്.

തമിഴ്നാട് ക്യാപ്റ്റന്‍ കൂടിയായ സായ് മത്സരത്തില്‍ 97 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഒരു സീസണില്‍ 50ലധികം വിക്കറ്റുകള്‍ നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്പിര്‍ എന്ന നേട്ടത്തില്‍ അദ്ദേഹം എത്തി. എസ് വെങ്കിട്ടരാഘവന്‍ (1972-73ല്‍ 58 വിക്കറ്റ്), ആശിഷ് കപൂര്‍ (1999-2000ല്‍ 50) എന്നിവരാണ് സായിക്ക് മുമ്പ് ഈ നാഴികക്കല്ല് നേടിയത്.

താക്കൂര്‍ സായിയില്‍ മതിപ്പുളവാക്കുകയും സ്പിന്നറെ പ്രശംസിക്കുകയും ചെയ്തു. ‘അദ്ദേഹം നന്നായി പന്തെറിഞ്ഞു. അവനെപ്പോലെ ഒരു ലെഗ് ആം സ്പിന്നറെ ഞാന്‍ വളരെക്കാലത്തിനു ശേഷം കാണുന്നു. രവീന്ദ്ര ജഡേജ കഴിഞ്ഞാല്‍ ഏറ്റവും മികച്ച രണ്ടാമത്തെ താരമാണ് അദ്ദേഹം’ ശാര്‍ദുല്‍ താക്കൂര്‍ പറഞ്ഞു.

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ക്യാമ്പിന്റെ ഭാഗമായിരുന്നു സായി. തന്റെ കരിയറില്‍ 5 ഐപിഎല്‍ മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള അദ്ദേഹം ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടിയും കളിച്ചു. 27 കാരനായ താരം 3 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി