PBKS VS CSK: അവസാന നിമിഷം പഞ്ചാബ് കിങ്സിന് കിട്ടിയത് വമ്പൻ പണി; സൂപ്പർ താരത്തിന് പരിക്ക്; ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് കിട്ടിയത് വമ്പൻ തിരിച്ചടി. വിരലിന് പരിക്കേറ്റ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ​ഗ്ലെൻ മാക്സ്‍വെല്ലിന് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പ് പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാക്സ്‍വെല്ലിന് പകരക്കാരനെ ഇനിയും നിശ്ചയിച്ചിട്ടില്ലാ എന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്.

ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ചെന്നൈക്കെതിരെ പഞ്ചാബിന്റെ വിജയലക്ഷ്യം 191 റൺസാണ്. ബോളിങ്ങിൽ പഞ്ചാബിനായി യുസ്‌വേന്ദ്ര ചഹൽ 4 വിക്കറ്റുകളും, അർശ്ദീപ് സിങ്, മാർക്കോ യാൻസെൻ എന്നിവർ രണ്ട് വിക്കറ്റുകളും, അസ്മതുള്ളാ ഒമാർസെ, ഹർപ്രീത് ബ്രാർ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

ചെന്നൈക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച് വെച്ചിരിക്കുകയാണ് സാം കറൻ. 47 പന്തിൽ നിന്നായി 9 ഫോറും 4 സിക്‌സും അടക്കം 88 റൺസാണ് താരം നേടിയത്. സാമിന്റെ ബലത്തിലാണ് ടീം സ്കോർ 190 ഇൽ എത്തിയത്. കൂടാതെ ദേവാൾഡ് ബ്രെവിസ് 26 പന്തിൽ നിന്നായി 32 റൺസും നേടി. ബാക്കി വന്ന താരങ്ങൾ ആരും തന്നെ മികച്ച പ്രകടനം നടത്തിയില്ല.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി