ഇന്ത്യ 'എ' ടീമിനോട് പോലും ജയിക്കാനാകുന്നില്ല, പരമ്പര നഷ്ടം ഞെട്ടിക്കുന്നത്: റിക്കി പോണ്ടിംഗ്

1988ന് ശേഷം ഓസ്‌ട്രേലിയ തോല്‍വി അറിയാത്ത ഗബ്ബയില്‍ ഇന്ത്യന്‍ യുവനിര മൂന്ന് വിക്കറ്റിന്റെ ചരിത്രജയം സ്വന്തമാക്കി പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ ഞെട്ടല്‍ മാറുന്നില്ലെന്ന് പറയുകയാണ് ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യ “എ” ടീമിനോട് പോലും ജയിക്കാന്‍ ഓസ്ട്രേലിയക്ക് സാധിക്കുന്നില്ല എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്ന് പോണ്ടിംഗ് പറഞ്ഞു.

“ഈ പരമ്പര നേടാനുള്ള ശേഷി ഓസ്ട്രേലിയന്‍ ടീമിനില്ല എന്നത് എന്നെ ഞെട്ടിച്ചിരിക്കുന്നു. ഇതിലെ മറ്റൊരു വസ്തുത ഇന്ത്യ എ ടീമാണ് കളിച്ച് പരമ്പര നേടിയതെന്നതാണ്. അവസാന ഒരാഴ്ചയായി വളരെ തിരിച്ചടികളാണ് ഇന്ത്യ നേരിട്ടത്. ക്യാപ്റ്റന്‍ കോഹ്‌ലി മടങ്ങിയിട്ടും സീനിയര്‍ താരങ്ങള്‍ക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടും ഇന്ത്യ വിജയിച്ചു.”

Image

“ഓസ്ട്രേലിയക്ക് മുഴുവന്‍ താരങ്ങളുടെയും കരുത്തുണ്ടായിരുന്നു. ഡേവിഡ് വാര്‍ണര്‍ക്ക് ആദ്യ രണ്ട് മത്സരം നഷ്ടമായത് മാത്രമാണ് ഓസ്ട്രേലിയക്ക് പറയാനുള്ളത്. ഇത് ഒരു കാരണവുമല്ല. ഇന്ത്യ ഓരോ ദിവസത്തിന് ശേഷം മനോഹരവും ബുദ്ധിമുട്ടേറിയതുമായ ക്രിക്കറ്റാണ് കളിച്ചത്.”

“എല്ലാ ടെസ്റ്റ് മത്സരത്തിലെയും പ്രധാന നിമിഷങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായി. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഓസ്ട്രേലിയക്കായില്ല. ഇതാണ് ഇരു ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം. മനോഹരമായിത്തന്നെ ഇന്ത്യ കളിച്ചു. പരമ്പര നേടാന്‍ തീര്‍ച്ചയായും അവര്‍ക്ക് അര്‍ഹതയുണ്ട്” പോണ്ടിംഗ് പറഞ്ഞു.

Latest Stories

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം; ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കും

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാൻ 

ഐപിഎൽ 2026 ന് മുമ്പ് ആർസിബിക്ക് വമ്പൻ തിരിച്ചടി!

'100 രൂപ'യ്ക്ക് ആഡംബര വീടുകൾ വിൽക്കുന്ന യൂറോപ്യൻ പട്ടണം; പക്ഷെ ചില നിബന്ധനകളുണ്ട്..

'മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മൂന്നാമതും ഭരണത്തിലേറും, കോണ്‍ഗ്രസ് ഉച്ചികുത്തി താഴെ വീഴും, പാര്‍ട്ടി എടുക്കാചരക്കാകും'; ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാര്‍ത്ഥ ബന്ധമില്ല, എങ്ങനെ കാലുവാരാമെന്നാണ് നോക്കുന്നത്; പാലോട് രവിയുടേത് പ്രവചനമോ രോദനമോ?

വിജയ് സേതുപതിയുടെ തലൈവൻ തലൈവി ഹിറ്റായോ? സിനിമയുടെ ആദ്യ ദിന കലക്ഷൻ വിവരം പുറത്ത്

16ാംമത് ഭവന പദ്ധതി പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറി കല്യാണ്‍ ഡെവലപ്പേഴ്‌സ്; കോഴിക്കോട്ടെ ആദ്യ പദ്ധതിയായ കല്യാണ്‍ കോര്‍ട്ട്‌യാര്‍ഡ് താമസസജ്ജമായി

IND vs ENG: “ബുംറയോ ​ഗംഭീറോ രാഹുലോ ഇക്കാര്യത്തിൽ ഗില്ലിനോട് യോജിക്കില്ല”; ഇന്ത്യൻ നായകന്റെ വിചിത്ര തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ താരം

'18 വയസ് മുതൽ പ്രണയിക്കണം, 25 വയസിന് മുൻപ് വിവാഹം കഴിക്കണം, വിദേശത്തേക്കുള്ള ഓട്ടം അപകടകരം'; സമുദായത്തിൽ അംഗസംഖ്യ കുറയുന്നുവെന്ന് പാംപ്ലാനി

IND vs ENG: : ബുംറ, സിറാജ് എന്നിവരുടെ പരിക്ക്, നിർണായ അപ്ഡേറ്റുമായി മോണി മോർക്കൽ