'പാണ്ഡ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥൻ', വെസ്റ്റ് ഇൻഡീസിൽ വെച്ച് കിട്ടിയത് വമ്പൻ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

ഇന്ത്യൻ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ് തന്നോട് ചെയ്ത ഒരു തമാശ കഥ പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ കഥ വീണ്ടും വൈറലായിരിക്കുകയാണ്. ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ്’ എന്ന തന്റെ ടോക്ക് ഷോയിൽ ഗൗരവ് കപൂറുമായി നടത്തിയ തുറന്ന അഭിമുഖത്തിൽ വെച്ചാണ് പാണ്ട്യ ഇത് തുറന്ന് പറഞ്ഞത്.

“ഞങ്ങൾ വെസ്റ്റ് ഇൻഡീസിലേക്ക് പോയപ്പോൾ, ഞാൻ മുഴുവൻ സമയവും അദ്ദേഹത്തോടൊപ്പമായിരുന്നു. എനിക്ക് ഒന്നും സംഭവിക്കാൻ അദ്ദേഹം അനുവദിക്കില്ലെന്ന് എനിക്കറിയാമായിരുന്നതിനാൽ ഞാൻ ഇന്ത്യയിൽ ആണെന്ന് തോന്നുന്ന തരത്തിലായിരുന്നു അവിടെ ചുറ്റിക്കറങ്ങിയത്. എന്നിരുന്നാലും, അദ്ദേഹം എന്നെ പറ്റിക്കാൻ നോക്കി. അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു പോലീസ് ഉദ്യോഗസ്ഥനെ പൊള്ളാർഡ് അതിനായി ഉപയോഗിച്ചു. അയാൾ ആകട്ടെ എന്നെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു”

” അതൊരു തമാശയാണെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ ഒരു ഘട്ടത്തിൽ കാര്യങ്ങൾ അൽപ്പം ഗുരുതരമായി. ഞാൻ ശാന്തനായി നിന്നു, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാൽ ടീമിനെ വിളിച്ച് എല്ലാം പരിഹരിക്കാമെന്ന് ഞാൻ കരുതി. മറുവശത്ത് ഫോൺ തലകീഴായി പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ ആരെയോ വിളിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അത് ഒരു തമാശയാണെന്ന് എനിക്ക് മനസ്സിലായി,” ഹാർദിക് പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”