ദയവ് ചെയ്ത് ഫൈനലിനുശേഷം വിരമിക്കരുത്, ആ മത്സരത്തിന് ശേഷം മാത്രം പാഡഴിക്കുക; കോഹ്‌ലിയോടും രോഹിത്തിനോടും അഭ്യർത്ഥനയുമായി ശ്രീശാന്ത്

2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതിനാൽ തന്നെ അവിടെ ഇന്ത്യ സ്വർണ മെഡൽ നേടാൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടാകണം എന്നും അതിന് ശേഷം മാത്രമേ വിരമിക്കാവു എന്നും താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ വിജയിച്ചാൽ ഇരുതാരങ്ങളും വിരമിക്കാൻ സാധ്യത ഉണ്ടെന്ന് റിപ്പോർട്ട് വരുന്നതിനിടെയാണ് ശ്രീശാന്ത് പ്രതികരണം അറിയിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“ചാമ്പ്യൻസ് ട്രോഫി ഫൈനൽ കളിച്ചു കഴിഞ്ഞാൽ കോഹ്‌ലിയും രോഹിതും വിരമിക്കുമെന്ന് വാർത്തകൾ വരുന്നു. ഇരുവരും വിരമിക്കുമെന്ന് റിപ്പോർട്ട് വരുന്നു. ഒളിമ്പിക്സിൽ ക്രിക്കറ്റ് അവതരിപ്പിച്ച സ്ഥിതിക്ക് അതിൽ ഇന്ത്യയെ സ്വർണ മെഡൽ അടുപ്പിച്ചിട്ടേ ഇരുവരും വിരമിക്കാവു. രാജ്യത്തിന് എല്ലാം നേടി തന്നവരാണ്. ആ നേട്ടം കൂടി ഞങ്ങൾക്കായി നേടി തരുക.”

മാർച്ച് 4 ന് ദുബായിൽ ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിലേക്ക് കടക്കുമ്പോൾ കോഹ്‌ലിയും രോഹിതും ഇന്ത്യയുടെ രണ്ട് പ്രധാന കളിക്കാരായി തുടരുകയാണ്. ഫൈനലിൽ ഇന്ത്യക്ക് എതിരാളി ന്യൂസീലൻഡാണ്. ഗ്രുപ്പ് സ്റ്റേജ് മത്സരത്തിൽ 44 റൺസിന് ആയിരുന്നു ഇന്ത്യയുടെ ജയം. കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച രോഹിതിന്റെയും കോഹ്‌ലിയുടെയും ഏകദിന ഭാവിയെ കുറിച്ച് നിരവധി ചർച്ചകൾ നടന്നിരുന്നു.

Latest Stories

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി

ദേശീയപാത ഉപരോധം; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

'ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വിഡി സതീശന്‍ എന്നാണ്'; മറുപടിയുമായി വി ശിവൻകുട്ടി

ഉഭയകക്ഷി വ്യാപാര കരാര്‍ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും; 'അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ കരുത്തും സ്ഥിരതയും യൂറോപ്യന്‍ യൂണിയനുമായുള്ള പങ്കാളിത്തം നല്‍കും'