'ഐ.പി.എല്ലിനേക്കാള്‍ പ്രയോജനം നല്‍കുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്'; തുറന്നടിച്ച് സ്റ്റെയിന്‍

ഐ.പി.എല്ലിനേക്കാള്‍ പ്രയോജനം നല്‍കുന്നത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് അടക്കമുള്ള മറ്റ് ടൂര്‍ണമെന്റുകളാണെന്ന് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ന്‍ സ്റ്റെയിന്‍. ഐ.പി.എല്ലില്‍ കളികാരന്റെ പ്രൈസ് ടാഗിനാണ് മറ്റെല്ലാത്തിനേക്കാളും പ്രാധാന്യമെന്നും അതിനാലാണ് താന്‍ ഐ.പി.എല്ലില്‍ നിന്ന് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്നും സ്റ്റെയിന്‍ പറഞ്ഞു.

“ഐ.പി.എല്ലില്‍ നിന്ന് എനിക്ക് ഒരു ഇടവേള ആവശ്യമായിരുന്നു. മറ്റ് ലീഗുകളില്‍ കളിക്കുന്നത് ഒരു കളിക്കാരനെന്ന നിലയില്‍ കൂടുതല്‍ പ്രയോജനകരമാണെന്ന് ഞാന്‍ മനസ്സിലാക്കി. ഐ.പി.എല്ലിലേക്ക് പോകുമ്പോള്‍ വലിയ സ്‌ക്വാഡുകളും, വലിയ താരങ്ങളും, കളിക്കാര്‍ക്ക് ലഭിക്കുന്ന പണത്തിന്റെ അളവുമൊക്കെയാണ് പ്രധാന ചര്‍ച്ചാവിഷയം. അവിടെ ക്രിക്കറ്റിനെക്കുറിച്ച് തന്നെ മറന്ന് പോകുന്നു.”

“അതേസമയം, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലേക്കും, ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിലേക്കും വരുമ്പോള്‍ അവിടെ ക്രിക്കറ്റിന് പ്രാധാന്യമുണ്ട്. എന്നാല്‍ ഐ.പി.എല്ലില്‍ നിങ്ങള്‍ക്ക് എത്ര രൂപയാണ് ലഭിച്ചത് എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. സത്യത്തില്‍ അതു കൊണ്ടാണ് അവിടെ നിന്ന് വിട്ടു നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചത്.” ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവെ സ്റ്റെയ്ന്‍ പറഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വട്ട ഗ്ലാഡിയേറ്റേഴ്‌സിന്റെ താരമാണ് സ്റ്റെയിന്‍.

ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റെയിന്‍ ഈ വര്‍ഷം ജനുവരിയിലാണ് വരുന്ന ഐ.പി.എല്‍ സീസണില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കഴിഞ്ഞ ഐ.പി.എല്ലില്‍ മൂന്നുമത്സരങ്ങള്‍ മാത്രം കളിച്ച സ്റ്റെയ്‌നിന് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്താനായത്. ഫോം ഔട്ടായതിനെ തുടര്‍ന്ന് താരത്തിനെ മിക്ക മത്സരങ്ങളിലും പുറത്തിരുത്തുകയായിരുന്നു.

Latest Stories

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്