PBKS VS KKR: ധൈര്യം ഉണ്ടേൽ എനികെട്ട് അടിക്കെടാ പിള്ളേരെ; കൊൽക്കത്തയെ തളച്ച് ചഹൽ മാജിക്

ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ ” ഇന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.

എന്നാൽ മത്സരത്തിൽ നിർണായകമായ പ്രകടനം കാഴ്ച്ച വെച്ചത് യുസ്‌വേന്ദ്ര ചഹലായിരുന്നു. നാല് ഓവറിൽ 28 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. ഐപിഎൽ ചരിത്രത്തിൽ തന്നെ കുറഞ്ഞ റൺസ് ഡിഫൻഡ് ചെയ്യുന്ന ടീമായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ഓപ്പണർമാരായ ഡീ കോക്കും സുനിൽ നരെയ്നും നേരത്തെ മടങ്ങിയപ്പോൾ ക്രീസിൽ നിലയുറപ്പിച്ച രഹാനെയെയും രഘുവൻഷിയെയും മടക്കി അയച്ചത് ചഹലായിരുന്നു.

പിന്നീട് വന്ന രമൺദീപിനെയും റിങ്കു സിങ്ങിനെയും അദ്ദേഹം പുറത്താക്കി. എന്നാൽ താരത്തിന്റെ ഈ പ്രകടനത്തിൽ ആരാധകർ വിമർശിക്കുന്നത് രാജസ്ഥാൻ റോയൽസിനെയാണ്. താരത്തെ വിട്ടു കൊടുത്തത് അവർ കാണിച്ച അബദ്ധമായിരുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി