‌അവന്റെ മുട്ടിക്കളി ഇനി നടക്കില്ല, ലബുഷെയ്നെയും ഖവാജയേയും പുറത്താക്കാൻ പാറ്റ് കമ്മിൻസ്, സൂചന നൽകി ഓസീസ് ക്യാപ്റ്റൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ ഓസീസ് ടീമിൽ മാറ്റങ്ങൾക്ക് ഒരുങ്ങി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. പ്രോട്ടീസിനോട് അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയ ഫൈനലിൽ തോൽവി വഴങ്ങിയത്. മത്സരത്തിൽ ഓസ്ട്രേലിയയുടെ ടോപ് ഓർഡർ ബാറ്റർമാർ പൂർണപരാജയമായിരുന്നു. മാർനസ് ലാബുഷെയ്നും ഉസ്മാൻ ഖവാജയുമായിരുന്നു ഓസീസിനായി ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടിന്നിങ്സിലും ഖവാജ തുടക്കത്തിലേ പുറത്തായി. ലാബുഷെയ്നാവട്ടെ കൂടുതൽ പന്തുകൾ കളിച്ചെങ്കിലും ഇംപാക്ടുളള ഒരു ബാറ്റിങ് പ്രകടനം പോലും നടത്തിയില്ല.

ഫൈനലിൽ ഓസീസിനായി മൂന്നാമനായി ഇറങ്ങിയത് കാമറൂൺ ​ഗ്രീനായിരുന്നു. എന്നാൽ താരം കുറഞ്ഞ സ്കോറുകളിൽ പുറത്താവുകയായിരുന്നു. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കഴിഞ്ഞതോടെ ഇനി വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയാണ് ഓസ്ട്രേലിയയ്ക്ക് കളിക്കാനുളളത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-2027 സൈക്കിളിന്റെ ഭാ​ഗമാണ് ഈ പരമ്പര. ഫൈനലിന് ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ഓസീസ് ടോപ് ഓർഡർ ബാറ്റർമാരെ കുറിച്ച് നായകൻ കമ്മിൻസ് മനസുതുറന്നത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോപ് ഓർഡർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിരുന്നുവെന്ന് കമ്മിൻസ് പറയുന്നു. ടീം മാനേജ്മെന്റ് അവരുടെ ഭാവിയെ കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും കമ്മിൻസ് മുന്നറിയിപ്പ് നൽകി. “ആദ്യ ദിവസം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ഓസീസ് ടോപ് ഓർഡർ ബാറ്റർമാർക്ക് അതത്ര എളുപ്പമായിരുന്നില്ല. പക്ഷേ ഫൈനലിൽ അവർക്ക് കുറച്ചുകൂടി ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാമായിരുന്നുവെന്ന് ആ​ഗ്രഹിക്കുന്ന നിരവധി പേർ ടീമിലുണ്ടാകുമെന്ന് ഞാൻ കരുതുന്നു”.

“ടോപ് 3 ബാറ്റർമാരുടെ പ്രകടനം ഈ മത്സരത്തിൽ വളരെ നിർണായകമായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇനി രണ്ടാഴ്ച കൂടി സമയമുണ്ട്. അതിനാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിശകലനം ചെയ്ത ശേഷം ടീമിൽ മാറ്റങ്ങൾ വരുത്തണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും”, പാറ്റ് കമ്മിൻസ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ