RCB VS PBKS: നിന്നെയൊക്കെ തീർക്കാൻ ഞങ്ങളുടെ ബോളർമാർ തന്നെ ധാരാളം; പഞ്ചാബിനെതിരെ ആർസിബി ബോളർമാരുടെ സംഹാരതാണ്ഡവം

ഐപിഎല്‍ പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തില്‍ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂട്ടതകര്‍ച്ച. 14 ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ 114 റൺസിന്‌ ഓൾ ഔട്ട് ആയിരിക്കുകയാണ്. മികച്ച പ്രകടനമാണ് തുടക്കം മുതൽ ബെംഗളൂരു ബോളർമാർ കാഴ്ച വെച്ചത്.

മൂന്നു വിക്കറ്റുകളുമായി ജോഷ് ഹേസൽവുഡും സുയാഷ്‌ ശർമ്മയും കളം നിറഞ്ഞപ്പോൾ ബാക്കി വന്ന വിക്കറ്റുകൾ വീഴ്ത്താൻ ഭുവനേശ്വർ കുമാറിനും യാഷ് ദയാലിനും റൊമാരിയോ ഷെപ്പേർഡിനും സാധിച്ചു. യാഷ് ദയാൽ 2 വിക്കറ്റുകളും ഭുവനേശ്വറും റൊമാരിയോയും ചേർന്ന് ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

ബാറ്റിംഗിൽ മികച്ച തുടക്കമാണ് വിരാട് കോഹ്‌ലിയും, ഫിൽ സാൾട്ടും ചേർന്ന് നൽകിയത്. ഫിൽ സാൾട്ട് പുറത്താകാതെ 27 പന്തിൽ നിന്നായി 6 ഫോറും 3 സിക്‌സും അടക്കം 56* റൺസ് നേടി. വിരാട് കോഹ്ലി 12 പന്തിൽ 2 ഫോർ അടക്കം 12 റൺസ് നേടി പുറത്തായി. പിന്നീട് വന്ന മായങ്ക് അഗർവാൾ 13 പന്തിൽ 2 ഫോറും 1 സിക്‌സും അടക്കം 19 റൺസ് നേടി. അവസാനം രജത് പാടീദാർ 8 പന്തിൽ നിന്നായി ഒരു സിക്‌സും ഒരു ഫോറും അടക്കം 15 റൺസ് നേടി ടീമിനെ വിജയിപ്പിച്ചു. ഫൈനലിലേക്ക് രാജകീയ പ്രവേശനം നടത്തിയ ആർസിബിക്ക് തന്നെയാണ് ഈ സീസണിൽ കപ്പ് ജേതാക്കളാകാനുള്ള സാധ്യത.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു; കടിയേൽക്കുന്നത് തുടർച്ചയായി ആറാമത്തെ തവണ

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ