അല്ലെങ്കിൽ തന്നെ തിരിച്ചടികളുടെ കൂമ്പാരം, കൂനിന്മേൽ കുരു പോലെ അടുത്ത പണിയും; ഹൈദരാബാദിന് കിട്ടിയത് വമ്പൻ തിരിച്ചടി, സൂപ്പർ താരം പുറത്ത്

വാഷിംഗ്ടൺ സുന്ദറിന്റെ പരിക്കിന്റെ രൂപത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് (എസ്ആർഎച്ച്) കനത്ത തിരിച്ചടി. ഹൈദരാബാദ് ടീം തന്നെയാണ് ഈ വാർത്ത സ്ഥിതീകരിച്ചത്. ഹാംസ്ട്രിംഗ്  ഇഞ്ച്വറി കാരണം വാഷിംഗ്‌ടൺ ഈ ടൂർണമെന്റിലെ ശേഷിച്ച മത്സരങ്ങൾ കളിക്കില്ല എന്നാണ് അവർ ട്വിറ്ററിൽ പങ്കുവെച്ചത്.

ഡെൽഹി ക്യാപിറ്റൽസിനെതിരായ തന്റെ അവസാന മത്സരത്തിൽ ഓൾറൗണ്ടർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം , 15 പന്തിൽ പുറത്താകാതെ 24 റൺസ് നേടുകയും ചെയ്തിരുന്നു . ഹാംസ്ട്രിംഗ് പരിക്ക് ആയതിനാൽ തന്നെ ഭേദമാകാൻ സമയം എടുക്കും. അതിനാൽ തന്നെയാണ് താരത്തിന് സീസൺ നഷ്ടമാകുന്നത്.

ഇതുവരെയുള്ള ഏഴ് മത്സരങ്ങളിൽ നിന്ന്, ഓൾറൗണ്ടർ ബാറ്റിംഗ് ഓർഡറിൽ 60 റൺസ് നേടുകയും മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 2022 ലെ മെഗാ ലേലത്തിൽ 8.75 കോടി രൂപയ്ക്കാണ് 23 കാരനെ എസ്ആർഎച്ച് കൂടെ കൂട്ടിയത്. ഹൈദരാബാദിനെ സംബന്ധിച്ച് അത്ര നല്ല രീതിയിൽ അല്ല കാര്യങ്ങൾ പോകുന്നത്, സീസണിൽ 2 ജയം മാത്രം നേടിയ ടീം പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ശേഷിക്കുന്ന 7 മത്സരങ്ങളിൽ 6 എണ്ണം ജയിച്ചാൽ മാത്രമേ ടീമിന് പ്ലേഓഫ് ഉറപ്പിക്കാൻ പറ്റു എന്നതാണ് അവസ്ഥ.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്