'ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് ഇപ്പോഴും അവശേഷിക്കുന്നു'; തുറന്നുപറഞ്ഞ് ജുറേല്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മികച്ച പ്രകടനം നടത്തി കൈയടി നേടിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍. കെഎസ് ഭരതിനു പകരം ടെസ്റ്റ് ടീമില്‍ ഇടംപിടിച്ച താരം കന്നി ഇന്നിംഗ്‌സില്‍ 46 റണ്‍സെടക്കുന്നതിനൊപ്പം വിക്കറ്റിനു പിന്നിലും മികച്ചുനിന്നു. ഇപ്പോഴിതാ ഇനി അവശേഷിക്കുന്ന തന്‍റെ വലിയൊരു സ്വപ്‌നത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് ഒരു അന്താരാഷ്ട്ര മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി കളിച്ചതിനു ശേഷം ധോണി ഭായിയെ നേരില്‍ കാണുകയെന്നതാണ്. ഐപിഎല്ലിനിടെ ഞാന്‍ അദ്ദേഹത്തെ നേരില്‍ കണ്ടു കഴിഞ്ഞു. ഇനി ഇന്ത്യയുടെ ജഴ്സിയില്‍ എനിക്കു ധോണി ഭായിയെ വീണ്ടും നേരില്‍ കണ്ടു സംസാരിക്കണം.

അദ്ദേഹവുമായി സംസാരിച്ചപ്പോഴെല്ലാം എനിക്കു എല്ലായ്‌പ്പോഴും പുതുതായി എന്തെങ്കിലുമൊക്കെ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ക്രിക്കറ്റ് കരിയറില്‍ അതു ഒരുപാട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. റാഞ്ചിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റിനു ശേഷം ധോണി ഭായിയെ നേരിട്ടു കാണാനും സംസാരിക്കാനുമാണ് എന്റെ ശ്രമം- ജുറേല്‍ പറഞ്ഞു.

2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മല്‍സരശേഷം ധോണിയെ നേരില്‍ കാണാനും സംസാരിക്കാനും ജുറേലിനു അവസരം ലഭിച്ചത്. ആ കൂടിക്കാഴ്ച തനിക്കു ഒരു സ്വപ്നം പോലെയാണ് തോന്നിയതെന്നും അന്നു ധോണി നല്‍കിയ ഉപദേശം കരിയറില്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്