ദ്രാവിഡ് പീക്ക്, ഗംഭീർ വീക്ക്; താരത്തിനെ പുറത്താക്കാൻ വൻ ആരാധകരോഷം

ഇപ്പോൾ കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 408 റൺസിന്റെ നാണംകെട്ട തോൽവിയാണു ഏറ്റു വാങ്ങിയത്. ഇതോടെ പരമ്പര ദക്ഷിണാഫ്രിക്ക വൈറ്റ് വാഷ് ചെയ്തു. ഇന്ത്യൻ താരങ്ങളുടെ മോശമായ പ്രകടനത്തിലും പരിശീലകനായ ഗൗതം ഗംഭീറിന്റെ പദ്ധതികൾക്കെതിരെയും വൻ ആരാധകരോക്ഷമാണ് ഉയർന്നു വരുന്നത്.

ഇപ്പോഴിതാ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മികവിനെ കുറിച്ചാണ് ആരാധകരുടെ സംസാരം. പരിശീലകൻ എന്ന നിലയിൽ ടീമിനെ ഉന്നതങ്ങളിൽ എത്തിച്ച വ്യക്തിയായിരുന്നു ദ്രാവിഡ്. ഒരു താരത്തിന്റെ കഴിവ് മനസിലാക്കി പ്ലെയിങ് ഇലവനിൽ ഏത് പൊസിഷനിൽ കളിപ്പിക്കണം എന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. 2023 ടെസ്റ്റ് ഫൈനൽ, 2023 ഏഷ്യ കപ്പ് കിരീടം, 2023 ഏകദിന ലോകകപ്പ് ഫൈനൽ, 2024 ടി 20 ലോകകപ്പ് കിരീടം എന്നിങ്ങനെ ഇന്ത്യയെ മുൻപിലേക്ക് നയിച്ച വ്യക്തിയാണ് രാഹുൽ ദ്രാവിഡ്.

ഇപ്പോൾ പരിശീലകനായ ഗൗതം ഗംഭീർ വന്നതോടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട താരങ്ങൾ എല്ലാ പരമ്പരയിലും സ്‌ക്വാഡിൽ ഉൾപെടുകയാണ്. ഗംഭീറിന്റെ പദ്ധതികൾ മത്സരത്തിൽ പരാജയപെടുന്നതിനോടൊപ്പം താരങ്ങൾക്ക് മേൽ അദ്ദേഹം സമ്മർദ്ദവും ചിലത്തുകയാണ്.

നാളുകൾക്ക് മുൻപ് വരെ ഇന്ത്യ ആവേ മത്സരങ്ങളിൽ പൂർണാധിപത്യമായിരുന്നു സ്ഥാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏത് ടീമിന് വേണമെങ്കിലും വന്നു തോൽപ്പിച്ചിട്ട് പോകാം എന്നായി കാര്യങ്ങൾ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉടൻ തന്നെ അഴിച്ച് പണിക്കുള്ള സാധ്യത കാണുന്നുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

Latest Stories

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്

'ഞങ്ങളും ഇന്ത്യയെ പോലെ കളിച്ചിരുന്നെങ്കിൽ ചാമ്പ്യൻസ് ട്രോഫി നേടിയേനെ': സൽമാൻ അലി ആഘ

ഈ തവണ ടി-20 ലോകകപ്പ് ഞങ്ങൾ നേടും, ആ ഒരു കാരണം ഞങ്ങൾക്ക് ഗുണമാണ്: സൽമാൻ അലി ആഘ

'സഞ്ജു ടീമിൽ നിന്ന് ഉടൻ പുറത്താകും, ഓപണിംഗിൽ ഇനി ഇഷാൻ കിഷൻ കളിക്കും'; തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ താരം

ശബരിമല സ്വർണക്കൊള്ള കേസ്; കുറ്റപത്രം നൽകാത്തതിന് എസ്ഐടിയെ വിമർശിച്ച് ഹൈക്കോടതി

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം ഈ അവാര്‍ഡ് സ്വീകരിക്കുമായിരുന്നില്ല'; പുരസ്‌കാരം കൈപ്പറ്റണമോ എന്ന കാര്യത്തില്‍ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് എംഎ ബേബി