ഒരു ദിവസം അക്തറിനെ കുറിച്ചൊരു വാര്‍ത്ത ഞാന്‍ പത്രത്തില്‍ കണ്ടു, അന്നു മുതല്‍ അദ്ദേഹത്തെ നേരിടാന്‍ ഞാന്‍ ഭയപ്പെട്ടു'; വെളിപ്പെടുത്തി സച്ചിന്‍

പാകിസ്ഥാന്റെ ഇതിഹാസ ബോളര്‍ ശിഐബ് അക്തറിനെ നേരിടാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഭയപ്പെട്ടിരുന്നോ? ഇരുവരും കളിമതിയാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ഇന്നും വലിയ സ്വീകാര്യതയാണ്. ഇതിനെ ചൂടുപ്പിടിച്ച് കുറച്ചുനാള്‍ മുമ്പ് സച്ചിനെതിരെ വെളിപ്പെടുത്തലുമായി പാക് മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി രംഗത്തുവരികയുമുണ്ടായി.

ഷുഐബ് അക്തറിനെതിരേ കളിക്കാന്‍ സച്ചിന് ഭയമായിരുന്നുവെന്നും ബാറ്റിംഗിനിടെ സച്ചിന്‍ വിറയ്ക്കുന്നത് താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നുമായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തല്‍. അക്തറുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. അക്തറിനെ നേരിടാന്‍ തനിക്കു ഭയമില്ലെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

സത്യസന്ധമായി പറഞ്ഞാല്‍ ആദ്യത്തെ കുറച്ചു വര്‍ഷങ്ങളില്‍ അക്തറിനെ നേരിടാന്‍ എനിക്കു ഭയമില്ലായിരുന്നു. ഈ സമയത്ത് അക്തര്‍ തന്റെ കരിയറിലെ ഏറ്റലും മാരക ഫോമിലുമായിരുന്നു. പക്ഷെ ജനനേന്ദ്രിയത്തിലെ അരിമ്പാറയുടെ ചികില്‍സയ്ക്കായി തനിക്കു ചെലവായ തുക തിരിച്ചുനല്‍കണമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടു അക്തര്‍ ആവശ്യപ്പെട്ടതായി ഒരു ദിവസം ഞാന്‍ പത്രത്തില്‍ വായിച്ചു.

അന്നു മുതല്‍ അക്തറിനെ നേരിടാന്‍ ഞാന്‍ ഭയപ്പെടുകയും ചെയ്തു. റണ്ണപ്പിനു മുമ്പ് അദ്ദേഹം ബോള്‍ പാന്റ്സിലും മറ്റും ഉരയ്ക്കുമ്പോഴേക്കും ക്രീസിലുള്ള ഞാന്‍ വിറച്ചിരുന്നു- സച്ചിന്‍ മുമ്പൊരിക്കല്‍ പറഞ്ഞു.

Latest Stories

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും; ചര്‍ച്ചയായി ഇന്‍സ്റ്റ പോസ്റ്റ്

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്