ഏകദിന ലോകകപ്പ്: ഓസ്‌ട്രേലിയയെ ഒറ്റക്ക് പേടിപ്പിച്ചു, രചിൻ രവീന്ദ്രക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട്; പോർക്കളത്തിൽ അയാൾ ഒറ്റക്ക് ആയിരുന്നു

രചിൻ രവീന്ദ്ര ഒരു പോരാളിയാണ്. ഇന്ന് പോർക്കളത്തിൽ അയാൾ കാഴ്ചവെച്ച പോരാട്ടത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അത് അത്ര മനോഹരമായിരുന്നു. അത്ര മികവേറിയതായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 389 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ കിവീസിന് മികച്ച തുടക്കമാണ് ഓപ്പണറുമാർ നൽകിയത്. എന്നാൽ നല്ല തുടക്കം കിട്ടിയിട്ടും അത് പലർക്കും മുതലെടുക്കാൻ സാധിച്ചില്ല. അതിനാൽ തന്നെ അവർക്ക് വിജയപ്രതീക്ഷ ഇല്ലായിരുന്നു.

ക്രീസിൽ ഒത്തുചേർന്ന മിച്ചൽ- രവീന്ദ്ര സഖ്യം അവരെ കരകയറ്റി. ഈ ലോകകപ്പിൽ പല പ്രാവശ്യം കണ്ട കാഴ്ചയാണ് ഇരുവരും മികച്ച ഇന്നിംഗ്സിലൂടെ ടീമിനെ കരകയറ്റുന്നത്. ഇന്നും അത് തുടർന്നപ്പോൾ ടീമിന് കാര്യങ്ങൾ പതുക്കെ അനുകൂലമായി വന്നെന്ന് പറയാം. മിച്ചൽ അർദ്ധ സെഞ്ച്വറി നേടി പുറത്തായിട്ടും രവീന്ദ്ര ഓസ്‌ട്രേലിയൻ ബോളറുമാരെ ബുദ്ധിമുട്ടിച്ചു.

ഒരു സമയം അവരെ ഭയപ്പെടുത്തി എന്ന് പറഞ്ഞാലും ആ വാക്ക് തെറ്റാകില്ല. അത്ര മനോഹരമായിട്ടാണ് താരം കളിച്ചത്. സിക്‌സും ഫോറം യദേഷ്ടം പിറക്കുക മാത്രമായിരുന്നില്ല സിംഗിളുകളും ഡബിളുകളും യദേഷ്ടം പിറന്ന ആ ബാറ്റിൽ നിന്ന് ഡോട്ട് ബോളുകൾ നന്നേ കുറവായിരുന്നു. ഒടുവിൽ 89 പന്തിൽ 116 റൺ എടുത്ത് പുറത്താകുമ്പോൾ സാക്ഷി ആയത് മനോഹരമായ ഇന്നിങ്സിന് തന്നെ ആണെന്ന് പറയാം

ഒരാൾ കൂടി കുറച്ച് സമയം പിടിച്ച് നിന്നിരുന്നെങ്കിൽ കിവീസ് വളരെ എളുപ്പത്തിൽ മത്സരം സ്വന്തമാകുമായിരുന്നു. എന്തായാലും ഈ യുവതാരത്തിൽ നിന്ന് ടീം ഇനിയുള്ള കാലങ്ങളിലും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്,

Latest Stories

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം