ഇനി ഇന്ത്യ ഞങ്ങൾക്ക് നിസ്സാരം, എന്ത് ചെയ്യാൻ പറ്റും അവർക്ക് ; തുറന്നു പറഞ്ഞ് ഓസ്‌ട്രേലിയൻ സൂപ്പർ താരം

2022 ലെ ടി20 ലോകകപ്പിൽ നിന്ന് ജസ്പ്രീത് ബുംറ പുറത്താകുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസിൽവുഡ്, ടീം ഇന്ത്യ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുമെന്ന് സമ്മതിച്ചു. “ഒരുപക്ഷേ ടി20യിലെ ഏറ്റവും മികച്ച ബൗളർ” എന്നാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളറെ അദ്ദേഹം വിശേഷിപ്പിച്ചത്.

വ്യാഴാഴ്ച (സെപ്റ്റംബർ 29) ഒരു പിടിഐ റിപ്പോർട്ട്, നടുവേദന മൂലം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഇന്ത്യയുടെ ലീഡ് പേസർ ലഭ്യമല്ലെന്ന് അവകാശപ്പെട്ടു. വെള്ളിയാഴ്ച സിഡ്‌നിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ബുംറയെ പ്രശംസിച്ച് ഹേസിൽവുഡ് പറഞ്ഞു.

“എന്നെ സംബന്ധിച്ചിടത്തോളം ടി20യിലെ ഏറ്റവും മികച്ച ബൗളർ അദ്ദേഹമായിരിക്കും. ഐപിഎല്ലിലും അന്താരാഷ്‌ട്ര ക്രിക്കറ്റിലും തന്റെ ജോലി നല്ല രീതിയിലാം ചെയ്യുന്നത്. അവന്റെ യോർക്കറുകൾ ഇന്ത്യ എന്തായാലും മിസ് ചെയ്യുമെന്ന് ഉറപ്പാണ്.”

“അവർ അവനെ ശരിക്കും മിസ് ചെയ്യാൻ പോകുന്നു,” താരം കൂട്ടിച്ചേർത്തു. 20 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് അപ്രതീക്ഷിത തിരിച്ചടിയായി സൂപ്പർ താരം ബുംറ പരിക്കേറ്റ് പുറത്തായത് വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ താരത്തിന് ഇനിയൊരു 6 മാസം കഴിയാതെ കളിക്കളത്തിൽ തിരികെയെത്താൻ സാധിക്കില്ല എന്നാണ് പുറത്തുവരുന്ന വിവരം. എന്തായാലും പരിക്കേറ്റ ബുംറക്ക് പകരം ഇന്ത്യ മുഹമ്മദ് സിറാജിനെയാണ് പകരക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ടി20 ലോകകപ്പിലേക്ക് ഉള്ള റിസേർവ് ടീമിൽ പോലൂംമ്‌ ഇടം കിട്ടാത്ത സിറാജ് ഓസ്‌ട്രേലിയയുമായി നടന്ന ടെസ്റ്റ് പാരമ്പരയോടെയാണ് തന്റെ ടീമിലേ സ്ഥാനം ഉറപ്പിച്ചത്. എല്ലാ ഫോര്മാറ്റിലും മോശമല്ലാത്ത പ്രകടനം നടത്തുന്ന സിറാജിന് സ്ഥിരത ഇല്ലെന്നുള്ളതാണ് ആക്കെ ഉള്ള പ്രശ്നം. അടി കിട്ടിയാൽ തല്ലുമാല പോലെ ഉള്ള പ്രഹരം താരത്തിന് കിട്ടും.

എന്തിരുന്നാലും ഐ.പി.എലിൽ ബാംഗ്ലൂരിനായി ഉൾപ്പടെ നടത്തിയ പ്രകടനം ആവർത്തിക്കാനായാൽ ലോകകപ്പിൽ ബുംറയുടെ അഭാവം ഒരു പരിധി വരെ മറക്കാൻ താരത്തിനാകും.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി