ഒന്നല്ല രണ്ടല്ല മൂന്ന് പേര്, കോഹ്‌ലി രോഹിത് സഖ്യത്തിന് പകരംവെക്കാൻ പറ്റിയ താരങ്ങളുടെ പേര് പറഞ്ഞ് പ്രഗ്യാൻ ഓജ; അഭിപ്രായങ്ങളുമായി ആരാധകരും

മുൻ ഇന്ത്യൻ ഇടംകൈയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജ ഭാവിയിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കും പകരക്കാരായ മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരാണ് ആ താരങ്ങൾ. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഈ താരങ്ങളെല്ലാം കളിക്കളത്തിലുണ്ടാകും.

അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഗംഭീര പ്രവേശനം നടത്തിയ ധ്രുവ് ജുറലിൻ്റെ പ്രതിഭയും പ്രഗ്യാൻ ഓജയെ ആകർഷിക്കുന്നു. ഒരു അഭിമുഖത്തിനിടെ, ഇന്ത്യയുടെ മുഖ്യ പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിനെക്കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകളും ഓജ പങ്കുവച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെ, രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും പാത പിന്തുടരാൻ കഴിയുന്ന കളിക്കാരെ കുറിച്ച് പ്രഗ്യാൻ ഓജയോട് ചോദിച്ചു. ഈ ഇതിഹാസങ്ങൾക്ക് പകരക്കാരാകാൻ സാധ്യതയുള്ള താരങ്ങളായി റിഷഭ് പന്ത്, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരുടെ പേരുകൾ ഓജ എടുത്തു.

“ഒരുപാട് കളിക്കാർ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഋഷഭ് പന്ത് തിരിച്ചെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, കാരണം ടെസ്റ്റ് ക്രിക്കറ്റിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരാളാണ്. അദ്ദേഹത്തോടൊപ്പം യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും മടങ്ങിയെത്തുന്നത് കാണാനായി,” ഓജ പറഞ്ഞു.

“യശസ്വി ജയ്‌സ്വാളും ശുഭ്‌മാൻ ഗില്ലും അവരുടെ കരിയറിൽ മികച്ച പ്രകടനം ധരാളമായി നടത്തിയിട്ടുണ്ട്. അതേസമയം, ഋഷഭ് പന്ത് കുറച്ചുകാലമായി കാര്യങ്ങളുടെ സ്കീമിലാണ്. 2022 ഡിസംബറിൽ അദ്ദേഹത്തിന് ജീവൻ അപകടപ്പെടുത്തുന്ന ഒരു അപകടമുണ്ടായി, എന്നാൽ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തി. ഈ മൂന്ന് താരങ്ങൾക്ക് കോഹ്‌ലി- രോഹിത് സഖ്യത്തിന്റെ പകരക്കാർ ആകാം.”

അതേസമയം, ധ്രുവ് ജൂറലിൻ്റെ അന്താരാഷ്ട്ര കരിയറിലെ മികച്ച തുടക്കത്തിന് പ്രഗ്യാൻ ഓജയും പ്രശംസിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ