എന്റെ സെഞ്ചുറിയല്ല, മറിച്ച് ഇന്ത്യയുടെ വിജയമാണ് എനിക്ക് വലുത്: ജമീമ റോഡ്രിഗസ്

2025 വനിതാ ലോകകപ്പ് ഫൈനലിൽ രാജകീയമായി പ്രവേശിച്ച് ഇന്ത്യൻ പെൺപുലികൾ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ചതിലൂടെയാണ് ഇന്ത്യ കലാശപ്പോരിന് യോ​ഗ്യത നേടിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ താരം ജമീമ റോഡ്രിഗസിന്റെ (127*) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ വിജയം രുചിച്ചത്. കൂടാതെ 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്. ഞാറാഴ്ച സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ഫൈനൽ.

ഇപ്പോഴിതാ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ജമീമ റോഡ്രി​ഗ്സ്. തന്റെ ഫിഫ്റ്റിയോ സെഞ്ച്വറിയോ അല്ല, ഇന്ത്യയുടെ വിജയമാണ് പ്രധാനമെന്ന് ജമീമ പ്രതികരിച്ചു.

ജമീമ റോഡ്രിഗസ് പറയുന്നത് ഇങ്ങനെ:

” ഞാൻ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇത് സ്വന്തമായി ചെയ്യാൻ കഴിയുമായിരുന്നില്ല. എന്റെ അമ്മയ്ക്കും അച്ഛനും കോച്ചിനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും നന്ദി. കഴിഞ്ഞ മാസം ഏറെ ബുദ്ധിമുട്ടിലൂടെ താൻ കടന്നുപോയി. ഈ വിജയം ഒരു സ്വപ്നം പോലെ തോന്നുന്നു. എനിക്കിപ്പോഴും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല”

“ഞാൻ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഞാൻ കുളിക്കുകയായിരുന്നു. എന്നെ അറിയിച്ചാൽ മതിയെന്ന് അവരോട് പറഞ്ഞു. കളത്തിലിറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുമ്പാണ് ഞാൻ മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെന്ന് അറിഞ്ഞത്. ആദ്യ റൗണ്ടിൽ നിർണായക മത്സരങ്ങൾ തോറ്റതിനാൽ, ഈ മത്സരം ഇന്ത്യയ്ക്ക് വേണ്ടി വിജയിക്കണമെന്ന് ഞാൻ ആ​ഗ്രഹിച്ചു. എന്റെ അർദ്ധ സെഞ്ച്വറിയോ സെഞ്ച്വറിയോ പ്രധാന്യമുള്ള കാര്യമല്ല. മറിച്ച് ഇന്ത്യയുടെ വിജയമാണ് പ്രധാനം” ജമീമ റോഡ്രിഗസ് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി