സൂര്യകുമാറിന് കഴിവുണ്ട് ആ കാര്യത്തിൽ ആർക്കും തർക്കമില്ല, പിന്നെ ഈ അവസ്ഥയൊക്കെ ആർക്കും വരാവുന്നതാണ്; സൂര്യകുമാർ യാദവിനെ വീണ്ടും പിന്തുണച്ച് രോഹിത് ശർമ്മ

ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് തീർച്ചയായും മികച്ച ഇപ്പോൾ അത്ര മികച്ച സമയമല്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഇപ്പോൾ സമാപിച്ച ഏകദിന പരമ്പരയിൽ താരം തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ നേടി. ടി20യിലെ ഏറ്റവും മികച്ച ബാറ്ററാണ് അദ്ദേഹം, എന്നാൽ 50 ഓവർ ഫോർമാറ്റിൽ സൂര്യകുമാർ ഇതുവരെ നിലയുറപ്പിച്ചിട്ടില്ല. 23 ഏകദിന മത്സരങ്ങളിൽ നിന്ന് 24.05 ശരാശരിയിൽ 433 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്, ഇത് അദ്ദേഹത്തിന്റെ കഴിവിനേക്കാൾ വളരെ കുറവാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ സൂര്യകുമാർ യാദവിനെ ഒരു കാരണവശാലും ടീമിലേക്ക് അടുപ്പിക്കരുതെന്ന ആവശ്യവുമായി ആരാധകരിൽ ഒരു വിഭാഗം എത്തിക്കഴിഞ്ഞു.

സൂര്യകുമാർ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സമ്മതിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ്മ, പക്ഷേ മോശം ഫോമിലൂടെ കടന്നുപോകുന്ന കളിക്കാരനെ പിന്തുണച്ചു.

“ഈ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ അവൻ മൂന്ന് പന്തുകൾ മാത്രമേ കളിച്ചിട്ടുള്ളൂ. അത് എത്രമാത്രം നോക്കണമെന്ന് എനിക്കറിയില്ല. മൂന്ന് നല്ല പന്തുകൾ അദ്ദേഹത്തിന് ലഭിച്ചു, ഇന്നത്തെ മത്സരത്തിൽ അദ്ദേഹം പുറത്തായ പന്ത് അത്ര അപകടം വിതക്കുന്ന രീതിയിൽ ഉള്ളത് ആയിരുന്നില്ല. അവന് അത് എളുപ്പത്തിൽ കളിക്കാവുന്നത് ആയിരുന്നു. അവൻ നന്നായി സ്പിൻ കളിക്കുന്ന താരം ആണെന്ന് എല്ലാവര്ക്കും അറിയാം .”

“കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ അത് കണ്ടു. അതുകൊണ്ടാണ് ഞങ്ങൾ അവന് അവസാന 15-20 ഓവറിൽ ആ റോൾ നൽകിയത്, അദ്ദേഹത്തിന് അവന്റെ കളി കളിക്കാൻ കഴിയും, പക്ഷേ ഇത് ശരിക്കും നിർഭാഗ്യവശാൽ അദ്ദേഹത്തിന് മൂന്ന് പന്തുകൾ മാത്രമേ കളിക്കാനാകൂ. അത് ആർക്കും സംഭവിക്കാം. അവന് നല്ല കഴിവുണ്ട്. അവൻ ഇപ്പോൾ ആ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്,” മത്സരശേഷം രോഹിത് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ ഇൻസ്‌വിങ്ങിംഗ് പന്തിൽ സൂര്യകുമാർ സ്റ്റമ്പിന് മുന്നിൽ കുടുങ്ങി. രണ്ടാം ഏകദിനത്തിലും അതേ ബൗളർ അദ്ദേഹത്തെ അതേ രീതിയിൽ പുറത്താക്കി. മൂന്നാം ഏകദിനത്തിൽ ആഷ്ടൺ അഗർ സൂര്യകുമാറിന്റെ കുട്ടി തെറുപ്പിക്കുക ആയിരുന്നു.

Latest Stories

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും

IPL 2025: ഐപിഎലിലെ എറ്റവും മോശം കളിക്കാരന്‍ അവന്‍, ഇത്രയും കോടി കൊടുക്കേണ്ട ഒരു കാര്യവുമില്ല, അവന്റെ ഭാവി ഇനി എന്താകുമെന്ന് കണ്ടറിയണം, വിമര്‍ശനവുമായി മുന്‍താരം

ഡബിൾ അല്ല, അറ്റ്ലി ചിത്രത്തിൽ അല്ലു എത്തുന്നത് ട്രിപ്പിൾ റോളിൽ; പുറത്തു വിടാതെ മറ്റൊരു സർപ്രൈസും!