ഇനി ഇല്ല ഏകദിനം, ഷോ മതിയാക്കി വാർണർ; പെട്ടെന്ന് ഉള്ള തീരുമാനത്തിന് കാരണം പറഞ്ഞ് താരം

ഒടുവിൽ ആ തീരുമാനവും വന്നു, ഡേവിഡ് വാർണർ താൻ ഏകദിന ക്രിക്കറ്റ് മതിയാക്കുക ആണെന്നുള്ള പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്. ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച വാർണർ ഇനി മറ്റൊരു ഏകദിനത്തിൽ കളിക്കാൻ താൻ ഉണ്ടാകില്ലെന്ന് ഉള്ള പ്രഖ്യാപനം നടത്തുമ്പോൾ ആരാധകർക്ക് ഷോക്ക് ആയിരിക്കുകയാണ്. ലോകകപ്പിന് ശേഷം താൻ ഏകദിന ഫോർമാറ്റിൽ നിന്ന് പതുക്കെ മാറുമെന്നും വാർണർ പറഞ്ഞെങ്കിലും ഇത്ര പെട്ടെന്നൊരു തീരുമാനം ആരാധകർ പ്രതീക്ഷിച്ചത് അല്ല. അതേസമയം ടീം ആവശ്യപ്പെട്ടാൽ 2025 ചാമ്പ്യൻസ് ട്രോഫി കളിക്കാൻ താൻ എത്തുമെന്നും സൂപ്പർതാരം പറഞ്ഞു.

കുടുംബത്തിനൊപ്പം സമയം കണ്ടെത്താനാണ് താരം വിരമിക്കാൻ തീരുമാനിച്ചതെന്നാണ് വാർണർ പറഞ്ഞത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ആ ഫോർമാറ്റിൽ നിന്ന് കൂടി വിരമിക്കാൻ ഒരുങ്ങുമ്പോൾ അദ്ദേഹത്തെ ഇനി കാണാൻ സാധിക്കുക ടി 20 യിൽ മാത്രമായിരിക്കും. 161 ഏകദിനങ്ങളിൽ നിന്ന് 22 സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും ഉൾപ്പടെ 6932 റണ്‍സ് നേടിയ വാർണർ തകർപ്പൻ ബാറ്റിംഗിന് പേരുകേട്ട ശൈലിക്ക് ഉടമയാണ്.

29 സെഞ്ചുറികൾ ഏകദിനത്തിൽ നേടിയ വാർണർ റിക്കി പോണ്ടിങ്ങിന് ശേഷം ആ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം കൂടിയാണ്. പല വലിയ വിജയങ്ങളിലേക്ക് ടീമിനെ നയിച്ച വാർണർ 2018 ൽ പന്തുചുരുണ്ടൽ വിവാദത്തിൽപെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ