സിംബാബ്‌വെയ്‌ക്ക് എതിരെ സെഞ്ച്വറി നേടിയിട്ടും കാര്യമില്ല, കോഹ്‌ലി ഫോമിലേക്ക് തിരിച്ചു വരില്ല; വിലയിരുത്തലുമായി സ്‌റ്റൈറിസ്

വിശ്രമത്തിന് ശേഷം സിംബാബ്‌വെയ്‌ക്കെതിരെ മടങ്ങിയെത്തി സെഞ്ച്വറി നേടിയാലും വിരാട് കോഹ്‌ലി പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുമെന്ന് താന്‍ കരുതുന്നില്ലെന്ന് ന്യൂസീലന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. സിംബാബ്‌വെയില്‍ മികച്ച സ്‌കോര്‍ നേടിയാല്‍ കോഹ് ലിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചേക്കാമെന്നും എന്നാല്‍ അതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കെണ്ടെന്നാണ് സ്റ്റൈറിസ് പറയുന്നത്.

‘കോഹ്‌ലിക്ക് പെട്ടെന്ന് ഫോമിലേക്കെത്താനാവുമെന്ന് കരുതുന്നില്ല. കോഹ്‌ലി ഇത്തരത്തിലൊരു ഇടവേളയെടുത്ത് തിരിച്ചുവരവ് നടത്തുന്നതിനോട് എനിക്ക് വിയോജിപ്പാണ്. സെലക്ടര്‍മാരോടും രാഹുല്‍ ദ്രാവിഡിനോടുമാണ് ചോദിക്കേണ്ടത്.’

‘ലോക കപ്പ് മുന്നില്‍കണ്ട് കോഹ്‌ലിയെ ഫോമിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്. സിംബാബ്‌വെയ്‌ക്കെതിരേ കോഹ്‌ലി ചിലപ്പോള്‍ ഒരു സാധാരണ സെഞ്ച്വറി നേടിയേക്കാം. അത് അവന് ആത്മവിശ്വാസം നേടിക്കൊടുത്തേക്കും എന്നാല്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കില്ല. ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്ന കോഹ്‌ലി ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെന്നാണ്.’

‘സെലക്ടര്‍മാരും ടീം മാനേജ്മെന്റും ടീമിനെ എങ്ങനെ കൊണ്ടുപോകുന്നുവെന്നത് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ഇന്ത്യന്‍ സെലക്ടര്‍മാര്‍ കോഹ്‌ലിയോട് കാണിക്കുന്ന സമീപനത്തെ തീര്‍ച്ചയായും ഞാന്‍ ഇഷ്ടപ്പെടുന്നു. അവന് ആവശ്യത്തിന് വിശ്രമവും പിന്തുണയും അവര്‍ നല്‍കുന്നുണ്ട്’ സ്റ്റൈറിസ് പറഞ്ഞു.

Latest Stories

അസാധാരണ മികവുള്ള കളിക്കാരനാണ് അവൻ, ഞാൻ അദ്ദേഹത്തിന്റെ ഫാൻ ബോയ്; ഇന്ത്യൻ താരത്തെ ഇഷ്ട ക്രിക്കറ്ററായി തിരഞ്ഞെടുത്ത് ഉസൈൻ ബോൾട്ട്

ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം