RR UPDATES: ദുരന്ത ഫോമിൽ നിന്നാലും ട്രോൾ കിട്ടിയാലും എന്താ, ധോണിയെ അതുല്യ റെക്കോഡിൽ തൂക്കിയെറിഞ്ഞ് സഞ്ജു; ഇനി മുന്നിലുള്ളത് മൂന്ന് പേർ മാത്രം

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ ഇതുവരെ ഒരു ഇംപാക്ട് പ്ലെയറായി മാത്രമേ സഞ്ജു സാംസൺ കളിച്ചിട്ടുള്ളൂ. പക്ഷേ അതൊന്നും റെക്കോർഡുകൾ തകർക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടഞ്ഞിട്ടില്ല. ഞായറാഴ്ച (മാർച്ച് 30) ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ നേടിയത് ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ നിന്ന് സഞ്ജു സാംസൺ അഞ്ച് സിക്സറുകൾ നേടിയിട്ടുണ്ട്.

ഈ അഞ്ച് സിക്സറുകളിലൂടെ, ടി 20 ഫോർമാറ്റിൽ അദ്ദേഹം നേടിയ പരമാവധി സിക്സറുകളുടെ എണ്ണം 342 ആയി ഉയർത്തി, ഇതുവരെ 341 സിക്സറുകളുള്ള വെറ്ററൻ എം.എസ്. ധോണിയെ മറികടന്നു. ടി20 ക്രിക്കറ്റിൽ ഇതുവരെ 298 മത്സരങ്ങൾ കളിച്ച സാംസൺ 285 ഇന്നിംഗ്സുകളിൽ നിന്ന് 342 സിക്സറുകൾ നേടിയിട്ടുണ്ട്. മറുവശത്ത്, 345 ഇന്നിംഗ്സുകളിൽ നിന്ന് (394 മത്സരങ്ങൾ) ധോണി 341 സിക്സറുകൾ നേടിയിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരിൽ ഇതുവരെ 347 സിക്സറുകളുമായി സൂര്യകുമാർ യാദവ് സാംസണിന് തൊട്ടുമുന്നിലാണ്. ഇവരെ കൂടാതെ 525 ഉം 420 സിക്സറുകളും നേടിയ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മാത്രമാണ് മുന്നിലുള്ളത്. എന്തിരുന്നാലും സൂര്യ, സാംസൺ, ധോണി എന്നിവർ എല്ലാം ഈ സീസൺ കളിക്കുമ്പോൾ ഇവർ തമ്മിലുള്ള സിക്സ് പോര് ആവേശകരമാകും. രോഹിതും കോഹ്‌ലിയും ഒരുപാട് മുന്നിൽ ഉള്ളതിനാലും ഈ സീസൺ കളിക്കുന്നതിനാലും ഈ റെക്കോഡ് സേഫ് ആയി തുടരും.

അതേസമയം ഈ താരങ്ങളെ എല്ലാം നോക്കിയാൽ വിരാട് കോഹ്‌ലിയാണ് ടൂർണമെന്റിൽ റൺ വേട്ടയിൽ മുന്നിൽ ഉള്ളത്.

Latest Stories

'ഗോവ ഗോ മാതാവിന്റെയും യോഗയുടെയും നാട്, ആനന്ദത്തിന്‍റേത് മാത്രമല്ല'; മുഖ്യമന്ത്രി പ്രമോദ് സാവന്ത്

മണിപ്പൂര്‍ കലാപ കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍; എന്‍ഐഎ നീക്കം കേരള പൊലീസിനെ അറിയിക്കാതെ

അമ്മയുടെ ആഭരണങ്ങൾ നൽകണമെന്ന് ആവശ്യം; ശവസംസ്കാരം നടത്താൻ അനുവദിക്കാതെ ചിതയിൽ കയറിക്കിടന്ന് മകൻ

ദിലീപേട്ടന്റെ സിനിമ കൊള്ളില്ലെന്ന് തെറ്റിദ്ധരിച്ചു, റിവ്യൂ കണ്ടപ്പോള്‍ തോന്നിയതാണ്.. ഇഷ്ടമില്ലായ്മ അടിച്ചേല്‍പിക്കുന്നത് ശരിയല്ല: അസീസ് നെടുമങ്ങാട്

IPL 2025: ആ കാഴ്ച്ച കണ്ടപ്പോൾ എനിക്ക് ദേഷ്യം തോന്നി, എങ്ങനെ സഹിക്കാൻ പറ്റും ഒരു ക്രിക്കറ്റർക്ക് ആ കാര്യം: സഞ്ജു സാംസൺ

ആഗോള സഭയെ നയിക്കാൻ ലിയോ പതിനാലാമൻ; സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

സ്‌കൂളുകളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും പൊളിക്കും; വൃക്ഷശാഖകള്‍ മുറിച്ചുമാറ്റും; സ്‌കൂള്‍ തുറപ്പിന് ഒരുങ്ങി കേരളം; കര്‍ശന നിര്‍ദേശവുമായി മന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജ് വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 83 വിദ്യാർഥികൾ ചികിത്സതേടി

അവൾക്ക് അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിച്ചുകൂടെ? പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ജ്യോതിയുടെ പിതാവ്

IPL 2025: ധോണിയുടെ ഫാൻസ്‌ മാത്രമാണ് യഥാർത്ഥത്തിൽ ഉള്ളത്, ബാക്കിയുള്ളവർ വെറും ഫേക്ക് ആണ്; കോഹ്‍ലിയെയും ആർസിബി ആരാധകരെയും കളിയാക്കി ഹർഭജൻ സിങ്