'അവസരങ്ങള്‍ നല്‍കൂ, എനിക്ക് കാലിസിനെയോ വാട്‌സനെയോ പോലെയാകാന്‍ സാധിക്കും'; വിജയ് ശങ്കര്‍

മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്ന് ഇന്ത്യന്‍ താരം വിജയ് ശങ്കര്‍. കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണമെന്നും അങ്ങനെ ആയാല്‍ ജാക്ക് കാലിസിനെയും ഷെയ്ന്‍ വാട്സനെയോ പോലെയാകാന്‍ തനിക്ക് സാധിക്കുമെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

“കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണം. എന്നുവെച്ച് ഓപ്പണ്‍ ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്, എന്നിട്ടും എനിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ലയെങ്കില്‍ എന്നെ ഒഴിവാക്കാം എനിക്കതില്‍ ഖേദമുണ്ടാകില്ല.”

“ഞാന്‍ ഓള്‍റൗണ്ടറാണ്, എന്നാല്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിംഗ് കൊണ്ടാണ്. ഞാന്‍ ഒരു ഓള്‍റൗണ്ടറായതുകൊണ്ട് ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യണമെന്നില്ല. കാലിസിനെയും വാട്സനെയോ പോലെയാകാന്‍ എനിക്ക് സാധിക്കും. അവര്‍ ബോള്‍ ചെയ്യുന്നതിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുകയും മൂന്നാമനായി ബാറ്റിംഗിനിറങ്ങുകയും ചെയ്യുന്നു. ടോപ്പ് ഓര്‍ഡറില്‍ റണ്‍സ് നേടാനും വിക്കറ്റ് നേടാനും എനിക്ക് സാധിച്ചാല്‍ അത് ടീമിനും ഗുണകരമാണ.്”

“ഒരു ക്രിക്കറ്ററെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ ഞാന്‍ പുറത്തെടുത്തുകൊണ്ടിരിക്കണം. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നെങ്കില്‍ മാത്രമേ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ എനിക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കൂ ” വിജയ് ശങ്കര്‍ പറഞ്ഞു.

Latest Stories

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം