വൈസ് ക്യാപ്റ്റന്‍ എന്ന ടാഗ് മോശം ഫോമില്‍ സംരക്ഷണം; ഇന്ത്യ ഇത് പ്രോത്സാഹിപ്പിക്കരുതെന്ന് ശാസ്ത്രി

ഡല്‍ഹിയില്‍ നടന്ന രണ്ടാം ടെസ്റ്റിലും വിജയിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തുടര്‍ച്ചയായി നാലാം തവണയും നിലനിര്‍ത്തിയിരിക്കുകയാണ് ടീം ഇന്ത്യ. എന്നിരുന്നാലും, കെഎല്‍ രാഹുലിന്റെ ഫോമില്ലായ്മ സംസാര വിഷയമാണ്. ഇത് പരമ്പരയില്‍ താരത്തിന്റെ സ്ഥാനത്തിന്മേല്‍ നിഴല്‍ വീഴത്തി. ഇത് രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കി, രോഹിത് ശര്‍മ്മയിലേക്ക് പുതിയ ഡെപ്യൂട്ടിയെ നിയമിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചു.

ഇപ്പോഴിതാ ഹോം മത്സരങ്ങള്‍ക്ക് വൈസ് ക്യാപ്റ്റനെ നിയമിക്കുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഹോം സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനെ നോമിനേറ്റ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്‍ കോച്ച് രവി ശാസ്ത്രി നിര്‍ദ്ദേശിച്ചു.

ക്യാപ്റ്റനിലേക്ക് ഒരു ഡെപ്യൂട്ടി നിയമിക്കുന്നത് അനാവശ്യമായ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുമെന്നും ക്യാപ്റ്റന്‍ കളിക്കളത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമ്പോള്‍ ടീമിനെ നയിക്കാന്‍ ഒരു കളിക്കാരനെയാണ് ടീം നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ക്യാപ്റ്റന്‍ എന്ന ടാഗ് മോശം പ്രകടനം നടത്തുമ്പോള്‍ ആ താരത്തിന് ഒരു സംരക്ഷണമാണ്. അവനെ മോശം ഫോമിലും ടീമിന് വേഗം മാറ്റാനാവില്ല. എന്നാല്‍ അങ്ങനൊരു ടാഗ് ഇല്ലെങ്കില്‍ കഴിവുള്ളവരെ ആ സ്ഥാനത്തേക്ക് അനായാസം കൊണ്ടുവരാനാകും. ഹോം സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റനെ നിയോഗിക്കുന്നത് വ്യക്തിപരമായി ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ വിദേശ സാഹചര്യങ്ങളില്‍ ഇത് വ്യത്യസ്തമാണ്- രവി ശാസ്ത്രി പറഞ്ഞു.

Latest Stories

പന്നിക്കെണിയില്‍ നിന്ന് ഇലക്ട്രിക് ഷോക്കേറ്റ് കുട്ടി മരിച്ചതില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരൂ; വാക്കുകള്‍ പിന്‍വലിച്ച് വനംമന്ത്രി ആ കുടുംബത്തോട് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

തൃശൂർ എരുമപ്പെട്ടി സർക്കാർ എൽപി സ്കൂ‌ളിൽ ഭക്ഷ്യവിഷബാധ; 50ൽ അധികം കുട്ടികൾ ചികിത്സയിൽ

‘അനന്തു മലയോര കർഷകർക്കിടയിലെ രക്തസാക്ഷി, അപകടത്തിന് കാരണം അനാസ്ഥ’; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

'വൈദ്യുതി മോഷ്ടിച്ചത് കോൺഗ്രസുകാരൻ, കോൺഗ്രസ്‌ മരണത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു'; എ വിജയരാഘവൻ

മലയാളത്തിന് പുതിയ സൂപ്പർ ഹീറോ യൂണിവേഴ്സ്..

'പൊലീസും സിസ്റ്റവും സർക്കാരിന്റെ കയ്യിലാണ്, അനന്തുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം'; പി വി അൻവർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് കോവിഡ്; സ്ഥിരീകരിച്ച് സാൻ്റോസ് എഫ്‌സി

ശാരീരിക അസ്വസ്ഥ: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമ വിജയിക്കാന്‍ എന്തുമാവാം, മുംബൈ സ്ട്രീറ്റില്‍ ആമിര്‍ ഖാന്റെ വട പാവ് വില്‍പ്പന; പിന്നാലെ വിമര്‍ശനം

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകും; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്