IPL 2025: പന്തിന്റെ പ്രധാന പ്രശ്‌നം അതാണ്‌, ഇനിയെങ്കിലും ആ സൂപ്പര്‍താരത്തെ കണ്ടുപഠിക്കണം, ഇല്ലെങ്കില്‍ കാര്യം സീനാകും, നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

ഐപിഎല്‍ 2025 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റിഷഭ് പന്തിന് ഇംപാക്ടുളള ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. മിക്ക കളികളിലും കുറഞ്ഞ സ്‌കോറില്‍ പുറത്തായ താരം വളരെ കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് കത്തിക്കയറിയത്. ചില കളികളില്‍ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയും പന്ത് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 27 കോടി പ്രൈസ് ടാഗ് പല മത്സരങ്ങളിലും താരത്തിന് വലിയ സമ്മര്‍ദമുണ്ടാക്കി. എന്നാല്‍ റിഷഭ് പന്തിന്റെ എറ്റവും വലിയ പ്രശ്‌നം എന്താണെന്ന് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ദു.

പന്തിന്റെ കളിയിലെ പ്രധാന പ്രശ്‌നം താരത്തിന്റെ ഷോട്ട് സെലക്ഷനാണെന്ന് സിദ്ദു പറയുന്നു. എല്ലായ്‌പ്പോഴും വലിയ ഷോട്ടുകള്‍ക്കായി ശ്രമിക്കുന്ന റിഷഭിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും താരത്തിന്റെ പതനത്തിന് പിന്നിലെ പ്രധാന കാരണമിതാണെന്നും അദ്ദേഹം പറഞ്ഞു. “റിഷഭ് പന്തിന്റെ പ്രശ്‌നം അദ്ദേഹത്തിന്റെ ഷോട്ട് സെലക്ഷനാണ്. എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഒരുപക്ഷേ പ്രശസ്തിയുടെ സമ്മര്‍ദ്ദമായിരിക്കാം അദ്ദേഹത്തെ ഭാരപ്പെടുത്തുന്നതും വിശ്രമിക്കാന്‍ അനുവദിക്കാത്തതും.

റിഷഭ് പന്തിന്റെ നിരാശ ദൃശ്യമാണ്. ക്യാപ്റ്റനെന്ന നിലയില്‍, അദ്ദേഹത്തിന് പലപ്പോഴും ശാന്തത നഷ്ടപ്പെടുന്നു, അത് എതിരാളികള്‍ക്ക് ഒരു മുന്‍തൂക്കം നല്‍കുന്നു,’ ഒരു പാനല്‍ ചര്‍ച്ചയ്ക്കിടെ സിദ്ദു പറഞ്ഞു. തന്റെ ആരാധനാപാത്രമായ എം.എസ് ധോണിയില്‍ നിന്ന് ചില പാഠങ്ങള്‍ പഠിക്കാനും, ടീം സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ മൈതാനത്ത് ശാന്തത പാലിക്കാനും, സമചിത്തത പാലിക്കാനും റിഷഭ് പന്തിനോട് സിദ്ദു ആവശ്യപ്പെട്ടു. ‘ധോണിയെ നോക്കൂ ശാന്തനും, സംയമനം പാലിക്കുന്നവനും, ഒന്നും വിട്ടുകൊടുക്കാത്തവനുമായ വ്യക്തി. പന്ത് തന്റെ മാനസികാവസ്ഥ ക്രമീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഷോട്ട് സെലക്ഷനുമായി ബന്ധപ്പെട്ട്. അദ്ദേഹം അടിസ്ഥാനകാര്യങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്, അദ്ദേഹം വ്യക്തമാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി