പാകിസ്ഥാന്‍ ടീമിലെ കലാപം; പ്രതികരണവുമായി നജാം സേത്തി

പാകിസ്ഥാന്‍ ടീമിനുള്ളിലെ അശാന്തിയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മുന്‍ ചെയര്‍മാന്‍ നജാം സേത്തി. മാധ്യമങ്ങളും ആരാധകരും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് നജാം സേത്തി ആവശ്യപ്പെട്ടു.

2023 ലെ ഏഷ്യാ കപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായതിന് ശേഷം പാകിസ്ഥാന്‍ ഡ്രസ്സിംഗ് റൂമില്‍ അശാന്തിയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ഷഹീന്‍ അഫ്രീദിയും ബാബര്‍ അസമും ഡ്രസ്സിംഗ് റൂമില്‍ വാക്ക് തര്‍ക്കമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ലെ ഏഷ്യാ കപ്പില്‍ ശ്രീലങ്കയോട് തോറ്റതിന് ശേഷം ടീമിലെ മുതിര്‍ന്ന കളിക്കാരുടെ പങ്കിനെ ബാബര്‍ അസം ചോദ്യം ചെയ്തു. ഇതോടെ എല്ലാവരേയും സാമാന്യവത്കരിക്കരുതെന്നും നന്നായി ചെയ്തവരെ പ്രശംസിക്കണമെന്നും ഷഹീന്‍ അഫ്രീദി ബാബറോട് ആവശ്യപ്പെട്ടു. ഇതിന്, ആരാണ് മികച്ച പ്രകടനം നടത്തുന്നതെന്നും ആരാണ് അല്ലാത്തതെന്നും തനിക്ക് അറിയാമെന്നും പാകിസ്ഥാന്‍ നായകന്‍ മറുപടി നല്‍കി.

ബാബര്‍, ഷദാബ്, ഷഹീന്‍, ഫഖര്‍, റിസ്വാന്‍, നസീം, തുടങ്ങിയവരെല്ലാം ചാമ്പ്യന്‍ താരങ്ങളാണ്. അവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിവുള്ള ഒരു ടീം മാനേജ്മെന്റ് ഉണ്ട്. വരൂ, പാക്കിസ്ഥാനികളേ.. നിഷേധാത്മകത പ്രചരിപ്പിക്കാതെ, ടീമിന് പിന്നില്‍ അണിനിരക്കു- നജാം സേത്തി എക്‌സില്‍ കുറിച്ചു.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍