MI UPDATES: ബുംറ ഇല്ലാതെ എന്ത് മുംബൈ, എതിരാളികള്‍ക്ക് ഇനി മുട്ടുവിറക്കും, തിരിച്ചുവരവ് അവസാന ഘട്ടത്തില്‍, പുതിയ അപ്‌ഡേറ്റ്

ആദ്യത്തെ മത്സരം തോറ്റുതുടങ്ങുക എന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചാണ് ഐപിഎല്‍ 2025ല്‍ മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ചെന്നൈയോട് ആദ്യ മത്സരവും ഗുജറാത്തിനോട് രണ്ടാം മത്സരവും അടിയറവ് വച്ച ശേഷം കൊല്‍ക്കത്തയെ തോല്‍പ്പിച്ചായിരുന്നു മുംബൈയുടെ ആദ്യ ജയം. രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുളള താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാത്തതും ബോളിങ്ങില്‍ കുറച്ചുകൂടി മെച്ചപ്പെടാനുളളതുമാണ് മുംബൈയുടെ പോരായ്മകള്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവവും മുംബൈയുടെ മുന്നേറ്റത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതേസമയം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ താരത്തിന് കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്കും ഐപിഎലിലേക്കും തിരിച്ചെത്താനായിട്ടില്ല. പരിക്കേറ്റ ശേഷം ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീമിലുമുണ്ടായിരുന്നില്ല ബുംറ.

ഐപിഎലില്‍ ബുംറയുടെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതേസമയം താരത്തിന്റെ തിരിച്ചുവരവ് അവസാന ഘട്ടത്തിലാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഐപിഎലില്‍ ഇനി വരാനിരിക്കുന്ന രണ്ട് മാച്ചുകള്‍ കൂടി താരത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ബുംറയുടെ അസാന്നിദ്ധ്യം മുംബൈയ്ക്ക് വലിയ തിരിച്ചടി തന്നെയാണെങ്കിലും അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അവര്‍. നിലവില്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ തിരിച്ചുവരവിനുളള കഠിനപ്രയത്‌നത്തിലാണ് ബുംറ.

തുടക്കത്തില്‍ പുറംവേദനയെ തുടര്‍ന്ന് അസ്വസ്ഥതകളുണ്ടായ താരം ഇപ്പോള്‍ അവസാന റൗണ്ട് ഫിറ്റ്‌നെസ് ടെസ്റ്റുകളിലേക്ക് കടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീമിന്റെ പച്ചക്കൊടി കിട്ടിയ ശേഷം മാത്രമേ മുംബൈ ടീമിനൊപ്പം ചേരാന്‍ താരത്തിന് സാധിക്കുകയുളളു. തിരിച്ചുവരവിനായി വളരെയധികം പ്രയത്‌നിക്കുന്ന താരം ഫിറ്റ്‌നസ് മൊത്തമായി തിരിച്ചുപിടിക്കാനുളള ശ്രമങ്ങളിലാണ്. ഐപിഎലിന് പിന്നാലെ ജൂണില്‍ ഇംഗ്ലണ്ടിനെതിരെയുളള അഞ്ച് ടെസ്റ്റുകളും താരത്തിന്റെ പദ്ധതികളിലുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ