രോഹിത്തിന്റെ പിന്‍ഗാമിയുടെ ഫോട്ടോ പങ്കു വെച്ച് മുംബൈ ഇന്ത്യന്‍സ്

രോഹിത്തിന്റെ പിന്‍ഗാമിയോ! സംശയിക്കാന്‍ വരട്ടെ. മുംബൈ ഇന്ത്യന്‍സ് നടത്തിയ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ ഏകദിനത്തിലെ രോഹിത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ മറികടന്ന അത്ഭുത താരത്തെയാണ് മുംബൈ രോഹിത്തിനെ വെല്ലുന്ന താരമായി പരിചയപ്പെടുത്തിയത്.

ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 265 റണ്‍സ് അടിച്ച് കൂട്ടിയ റിസ്വി സ്പ്രിംഗ്ഫീല്‍ഡ് സ്‌കൂള്‍ താരം അഭിനവ് സിംഗിന്റെ ചിത്രമാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുംബൈ പങ്ക് വെച്ചിരിക്കുന്നത്. “രോഹിത്, നിങ്ങളുടെ 264 റണ്‍സ് മറികടന്ന താരത്തെ കണ്ടെത്തിയിരിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് അഭിനവ് സിംഗിന്റെ ചിത്രം മുംബൈ പുറത്തു വിട്ടത്.

2014ല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചു നടന്ന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് രോഹിത്ത് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയത്.  173 പന്തില്‍ 264 റണ്‍സ് ആണ് രോഹിത്ത് അടിച്ചെടുത്തത്.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്