ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം നടക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ധോണിയുടെ ജന്മനഗരമായ റാഞ്ചിയിലാണ്. റാഞ്ചിയിലെത്തിയ സഹതാരങ്ങളെയും ടീം മാനേജ്മെന്റിന്റെയും ഉഗ്രന്‍ വിരുന്നൊരുക്കിയാണ് ധോണിയും ഭാര്യ സാക്ഷിയും വരവേറ്റത്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീം നായകന് വിരാട് കോഹ്ലി, സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിരുന്നിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പരമ്പര ജയത്തിനായുള്ള മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ ആവേശം കൂട്ടുന്നതായി ധോണി ഒരുക്കിയ വിരുന്ന്.
നാളെയാണ് മൂന്നാം ഏകദിനം. നാളെകൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ധോണിയെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ ഹോം വേദിയിലെ അവസാന അന്താരാഷ്ട്ര മത്സരമായേക്കും. ലോകകപ്പോടെ ധോണി വിരമിക്കുമെന്നാണ് സൂചന.
https://www.instagram.com/p/BuslpkxAvHv/