'അവന്‍ പ്രതിരോധിക്കുകയും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ അവന്‍ അങ്ങനെയല്ല': പരിഹാസവുമായി മുഹമ്മദ് സിറാജ്

ഓസീസ് ബാറ്റര്‍ മര്‍നസ് ലബുഷെയ്‌നെതിരെ പരിഹാസവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. പെര്‍ത്തില്‍ 295 റണ്‍സിന് ഇന്ത്യ വിജയിച്ച മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ബാറ്ററെ ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ പുറത്താക്കിയിരുന്നു. 52 പന്തില്‍ 2 റണ്‍സ് മാത്രമാണ് മാര്‍നസിന് നേടാനായത്. കഴിഞ്ഞ 10 ടെസ്റ്റ് ഇന്നിംഗ്സുകളില്‍, വലംകൈയ്യന്‍ ബാറ്റര്‍ 14-ന് താഴെ ശരാശരിയില്‍ എട്ട് ഒറ്റ അക്ക സ്‌കോറുകള്‍ നേടിയിട്ടുണ്ട്.

ഞാന്‍ മര്‍നസിനെതിരായ ബോളിംഗ് ഇഷ്ടപ്പെടുന്നു. കാരണം അവന്‍ വളരെയധികം സമ്മര്‍ദ്ദത്തിലാണ്. അവന്‍ ഒരുപാട് പന്തുകള്‍ ലീവ് ചെയ്യാന്‍ ശ്രമിക്കുന്നു. അത് ആത്മവിശ്വാസത്തോടെ കാണിക്കാന്‍ ശ്രമിക്കുന്നു. അത് യഥാര്‍ത്ഥത്തില്‍ ആത്മവിശ്വാസമല്ല. എന്റെ ആത്മവിശ്വാസം എപ്പോഴും ഉയര്‍ന്ന ഭാഗത്താണ്- സിറാജ് പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ സിറാജ് മൂന്ന് തവണ ലബുഷെയ്‌നെയുടെ വിക്കറ്റ് നേടിയെങ്കിലും ബാറ്റര്‍ 41.70 ശരാശരിയില്‍ 125 റണ്‍സ് നേടിയിട്ടുണ്ട്. 2023 ന്റെ തുടക്കം മുതല്‍ 37 ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് 30 കാരനായ താരം ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്.

ഈ അവസ്ഥയില്‍ ലബുഷെയ്‌നെ ടീമില്‍നിന്ന് പുറത്താക്കുന്നതിന് പകരം താരത്തിന് ഒരു ലോംഗ് റണ്‍ നല്‍കണമെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. ‘മൂന്നാം സ്ഥാനത്തുള്ള അവരുടെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. മര്‍നസ് ഒരു ക്ലാസ് ബാറ്ററാണ്, ഒരുക്കങ്ങള്‍ ട്രാക്കിലായാല്‍ കാര്യങ്ങള്‍ മാറ്റിമറിക്കും’ക്ലാര്‍ക്ക് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി