ടീമിൽ ഇടം കിട്ടിയില്ല, ഒടുവിൽ ആ കനത്ത തീരുമാനമെടുത്ത് മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജിനെ ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ വാർത്ത ആയിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ലും താരത്തിന് ടീമിൽ ഇടമില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, വിദർഭയ്‌ക്കെതിരായ ഹൈദരാബാദിൻ്റെ അവസാന രഞ്ജി ട്രോഫി മത്സരത്തിൽ സിറാജ് കളിക്കും. ജനുവരി 23 ന് ഹിമാചൽ പ്രദേശിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ കളിക്കില്ല എങ്കിലും ശേഷമുള്ള മത്സരത്തിൽ താരം കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

“ജോലിഭാരം കാരണം അദ്ദേഹം ആദ്യ മത്സരം കളിക്കില്ല, പക്ഷേ വിദർഭയ്‌ക്കെതിരായ അവസാന മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്,” റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.

ഇന്ത്യൻ സെലക്ടർമാർ യഥാക്രമം സ്വദേശത്തും ദുബായിലും നടക്കാനിരിക്കുന്ന രണ്ട് ഏകദിന അസൈൻമെൻ്റുകൾക്ക് സിറാജിന് മുന്നിൽ അർഷ്ദീപ് സിങ്ങിനെ തിരഞ്ഞെടുത്തു. ഓൾഡ് ബോളിൽ സിറാജിൻ്റെ മികവ് നഷ്ടമായെന്നും കളിയുടെ അവസാന ഘട്ടത്തിലും മധ്യ ഓവറുകളിലും പുതിയ പന്തിൽ എറിയുന്ന ബൗളറെയാണ് ടീം തേടുന്നതെന്നും രോഹിത് പറഞ്ഞു.

“പുതിയ പന്ത് നൽകാത്തപ്പോൾ സിറാജിൻ്റെ മികവ്ന ഷ്ടപ്പെടും. അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താത്തത് നിർഭാഗ്യകരമാണ്, പക്ഷേ ഞങ്ങൾക്ക് വ്യത്യസ്തത നൽകുന്ന താരങ്ങളെ തിരയുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. പുതിയ പന്തിൽ പന്തെറിയാനും മധ്യനിരയിൽ പന്തെറിയാനും ഡെത്ത് ഓവറുകളിൽ പന്തെറിയാനും കഴിയുന്ന ബൗളർമാർ നമുക്കുണ്ട്. ഈ മൂന്ന് ബൗളർമാർ (ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്) ഉപയോഗിച്ച് ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയും, ”രോഹിത് പറഞ്ഞു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് ടെസ്റ്റുകളിലും കളിച്ച സിറാജ് 20 വിക്കറ്റ് വീഴ്ത്തിയിരുന്നു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും