ഒരു രൂപ പോലും ശമ്പളം വേണ്ടെന്ന് റമീസ് രാജ; വേറെ ചില ഗുണങ്ങളില്ലേ എന്ന് ആമിറിന്റെ പരിഹാസം

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ ഒരു രൂപ പോലും ശമ്പളം വാങ്ങില്ലെന്ന് പ്രഖ്യാപിച്ച റമീസ് രാജയെ പരിഹസിച്ച് പാക് മുന്‍താരം മുഹമ്മദ് ആമിര്‍. ചെയര്‍മാന്‍ എന്ന നിലയില്‍ ശമ്പളം വാങ്ങിയില്ലെങ്കിലും മറ്റു ചില ഗുണങ്ങളുണ്ടല്ലോ എന്നാണ് ആമിറിന്റെ പരിഹാസം.

‘എന്റെ അറിവില്‍ പിസിബി ചെയര്‍മാന് പ്രത്യേകിച്ച് മാസ ശമ്പളമൊന്നുമില്ല. പകരം മറ്റു ചില ഗുണങ്ങളാണുള്ളത്. ഒരുപക്ഷേ എന്റെ അറിവ് തെറ്റായിരിക്കാം. ഞാന്‍ കേട്ടിട്ടുള്ളത് അങ്ങനെയാണ്’ ആമിര്‍ ട്വീറ്റ് ചെയ്തു.

പാകിസ്ഥാന്‍ ക്ലബ്ബ് പ്രസിഡന്റുമാരുടെ യോഗത്തിലാണ് റമീസ് രാജ ശമ്പളം വാങ്ങില്ലെന്ന് വ്യക്തമാക്കിയത്. ആകര്‍ഷകമായ കരിയര്‍ വേണ്ടെന്നു വെച്ചാണ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതെന്നും റമീസ് രാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആമിറിന്റെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പാകിസ്ഥാന്‍ മാനേജ്മെന്റുമായി തെറ്റി പിരിഞ്ഞ് ആമിര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. തുടര്‍ന്ന് പാകിസ്ഥാന്‍ വിട്ട താരം കുടുംബത്തോടൊപ്പം യു.കെയിലാണ് താമസം. പാകിസ്ഥാനായി 61 ഏകദിനങ്ങളില്‍നിന്ന് 81 വിക്കറ്റും 50 20 മത്സരങ്ങളില്‍ നിന്ന് 59 വിക്കറ്റും 36 ടെസ്റ്റുകളില്‍ നിന്ന് 119 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.

Latest Stories

'സൗദി-ഇന്ത്യ' ബന്ധം ശക്തവും ദൃഢവുമെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ

ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ല, ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറണിന്റെ ട്രയല്‍ റണ്‍ നടത്തും; അറിയിപ്പുമായി ജില്ലാ കളക്ടർ

ആ ഇന്ത്യൻ താരം കാരണമാണ് ആർസിബിക്ക് കിരീടം കിട്ടാത്തത്, അന്ന് അത് അനുസരിച്ചിരുന്നെങ്കിൽ ട്രോഫി ഷെൽഫിൽ ഇരിക്കുമായിരുന്നു; അനിൽ കുംബ്ലെ പറയുന്നത് ഇങ്ങനെ

ഉഷ്ണതരംഗം: എല്ലാവരും ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ