പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനത്തിന് ദക്ഷിണാഫ്രിക്കൻ താരം ക​ഗിസോ റബാഡയെ പുകഴ്ത്തി മുൻ ഇം​ഗ്ലണ്ട് താരം മൈക്കൽ വോൺ. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ രണ്ടിന്നിങ്സിൽ നിന്നായി ഒമ്പത് വിക്കറ്റുകളാണ് റബാഡ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ റബാഡ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം ആവർത്തിക്കുകയായിരുന്നു. ഫൈനലിൽ അഞ്ച് വിക്കറ്റിന് ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാമ്പ്യൻ‌ഷിപ്പ് കിരീടം നേടിയത്.

ലോകോത്തര ബോളറെന്നാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന് പിന്നാലെ റബാഡയെ മൈക്കൽ വോൺ വിശേഷിപ്പിച്ചത്. നമ്പർ 1 ടെസ്റ്റ് ബോളറായ ജസ്പ്രീത് ബുംറയ്ക്ക് മാത്രം പിന്നിലാണ് റബാഡയെന്നും വോൺ പറഞ്ഞു. “നമ്മളെല്ലാം മനസിൽ വയ്ക്കേണ്ട ഒരു കാര്യം എന്താണെന്നുവച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് ​ക​ഗിസോ റബാഡ ഉണ്ടെന്നതാണ്. അദ്ദേഹം ഓസ്ട്രേലിയൻ ടീമിന്റെ ബലഹീനതകളെ ക്രൂരമായി മുതലെടുത്ത ഒരു ലോകോത്തര ബോളറാണ്.

പാറ്റ് കമ്മിൻസിനൊപ്പം ബുംറയ്ക്ക് തൊട്ടുപിന്നാലെ ലോകത്തിലെ എറ്റവും മികച്ച ബോളർമാരുടെ പട്ടികയിൽ ഞാൻ റബാ‍ഡയെ ഉൾപ്പെടുത്തും. ഇം​ഗ്ലണ്ട് ടീമിൽ ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ആരും ഇല്ല”, മൈക്കൽ വോൺ കൂട്ടിച്ചേർത്തു. ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് ക​ഗിസോ റബാഡ. 30കാരനായ താരം 71 ടെസ്റ്റുകളിൽ നിന്നായി 336 വിക്കറ്റുകളാണ് വീഴ്ത്തിയത്. 17 തവണയാണ് റബാഡ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുളളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ