MI VS LSG: ഈ ചെക്കൻ പാഠം പഠിച്ചില്ലേ, വീണ്ടും നോട്ടുബുക്ക് ആഘോഷവുമായി ദിഗ്‌വേഷ് രതി; ഇത്തവണ ഇരയായത് മുംബൈ യുവതാരം

കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിനിടെ ആനിമേറ്റഡ് ‘നോട്ട്ബുക്ക് ആഘോഷം’ നടത്തിയ പണി കിട്ടിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ യുവ ദിഗ്‌വേഷ് രതി വീണ്ടും സമാന കുറ്റം ആവർത്തിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തിന് മാച്ച് ഫീസിന്റെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ആയിരുന്നു ഐപിഎൽ പിഴയായി വിധിച്ചത്.

എന്തായാലും പിഴ കിട്ടിയിട്ടും ട്രോളുകൾക്ക് ഇരയായിട്ടും തന്റെ ആഘോഷ രീതി മാറ്റാൻ താരം ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമായി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ലക്നൗ ഉയർത്തിയ 204 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ തകർന്ന അവസരത്തിൽ ആയിരുന്നു നമാൻ ദിർ എന്ന മിടുക്കനായ യുവതാരം സൂര്യകുമാറിനൊപ്പം ചേർന്നത്. താരം യദേഷ്ടം റൺ നേടി മുന്നേറുമ്പോൾ ആണ് 24 പന്തിൽ 46 റൺ എടുത്ത താരത്തെ ദിഗ്‌വേഷ് മടക്കിയത്. താരത്തെ ക്ലീൻ ബൗൾഡ് ആക്കിയതിന് ശേഷമാണ് ദിഗ്‌വേഷ് വീണ്ടും നോട്ടുബുക്ക് ആഘോഷം പുറത്ത് എടുത്തത്.

ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിൽ പഞ്ചാബിന്റെ റൺ-ചേസിനിടെയാണ് ആദ്യ സംഭവം നടന്നത്. ഡൽഹിയിലെ ആഭ്യന്തര സഹതാരം പ്രിയാൻഷ് ആര്യയെ പുറത്താക്കിയ ശേഷം, രതി ബാറ്റ്സ്മാന്റെ അടുത്തേക്ക് നടന്ന് ‘നോട്ട്ബുക്ക് ആഘോഷം’ അനുകരിച്ചു. 2019 ൽ കെസ്രിക് വില്യംസും പിന്നീട് വിരാട് കോഹ്‌ലിയും പ്രശസ്തമാക്കിയ ഒരു ആംഗ്യമാണിത്.

രണ്ട് കൂട്ടുകാർക്കിടയിൽ ഉള്ള തമാശയായി ഇതിനെ കാണാം എങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗ് നിയമം അതിനൊന്നും അനുവദിച്ചില്ല. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം രതി സമ്മതിച്ചു, ഇത് “ഒരു ബാറ്റ്‌സ്മാനെ പുറത്താക്കുമ്പോൾ അധിക്ഷേപിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടതാണ്.” ഐപിഎൽ നിയമങ്ങൾ അനുസരിച്ച്, ലെവൽ 1 കുറ്റങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.

സോഷ്യൽ മീഡിയയിൽ എന്തായാലും ഈ ആഘോഷം പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. അന്നത്തെ മത്സരശേഷം പഞ്ചാബ് വിജയത്തിന് പിന്നാലെ പഞ്ചാബ് ഉടമകൾ ഒന്നടകം ദിഗ്‌വേഷ് രതിയുടെ ആഘോഷം അനുകരിച്ചുകൊണ്ട് മറുപടി കൊടുക്കുകയും ചെയ്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി