MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

പണ്ടൊക്കെ രോഹിത് ശർമ്മ എന്ന നായകൻ മുംബൈ ജേഴ്സിയണിഞ് ക്രീസിലെത്തിയാൽ അയാളുടെ സാന്നിദ്ധ്യം ഉള്ളതിനാൽ തന്നെ മുംബൈ ആരാധകർ അത്ഭുതങ്ങൾ വിശ്വസിച്ചിരുന്നു. ഫോമിൽ ഉള്ള അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എതിരാളികൾ പോലും കൈയടിച്ചിരുന്നു. ആ രോഹിത് ഇന്ന് ഒരുപാട് മാറിയിരിക്കുന്നു, അയാൾ ഇന്ന് ഇന്ത്യൻ ടീമിനെ മൂന്ന് ഫോര്മാറ്റിലും നയിക്കുന്ന നായകനാണ്, കൂടുതൽ ഉത്തരവാദിത്വങ്ങൾ ഉള്ള ആളാണ്. എന്നാൽ ഈ തിരക്കിനും സമ്മർദ്ദത്തിനും ഇടയിൽ അയാളിലെ ബാറ്റ്സ്മാന്റെ ഗ്രാഫ് വളരെയധികം
താഴ്ന്നിരിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം 6 തവണ നേടിയ താരമാണ് രോഹിത്. അതിൽ ഒരു തവണ ഹൈദരാബാദ് താരമായിട്ടും ബാക്കി മുംബൈ താരമായിട്ടും. അയാളുടെ വരവിന് ശേഷമാണ് മുംബൈ കിരീടങ്ങൾ എന്നത് ശരിതന്നെയാണ്. എന്നാൽ ചരിത്രം പറഞ്ഞുകൊണ്ട് ഇരുന്നിട്ട് കാര്യമില്ല? ഒരു ചാമ്പ്യൻ ടീമിന് വേണ്ട രീതിയിൽ അല്ല കുറച്ചുവര്ഷങ്ങളായി മുംബൈയുടെ പ്രകടനം. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുടെ മികവാണ് ടീമിൻ്റെ ഏറ്റവും വലിയ ശക്തി എന്ന തോന്നലാണ് മുംബൈ ഇന്ത്യൻസിൻ്റെ ശക്തിക്ഷയത്തിനു കാരണം പറയാം. രോഹിത് ശർമ എന്ന താരം മുംബൈക്ക് ഒരു ബാധ്യതയായി മാറുകയാണോ? പൂർണമായി ഇതിനെ തള്ളി കളയാൻ സാധിക്കില്ല.

ടി 20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിതിനെ സംബന്ധിച്ച് ഈ സീസണിൽ മികവ് കാണിക്കുമെന്നാണ് കരുതിയത് എങ്കിൽ ആദ്യ മത്സരത്തിൽ തന്നെ ആ തോന്നൽ തെറ്റിയിരുന്നു. ആദ്യ മത്സരത്തിൽ പൂജ്യനായി പുറത്തായിരുന്ന രോഹിത് രണ്ടാം മത്സരത്തിൽ ഗുജറാത്തിനെതിരെ 8 റൺസിന് മാത്രം നേടി പുറത്തായി. ശേഷം കൊൽക്കത്തയ്ക്ക് എതിരെ ടീം തകർപ്പൻ ജയം നേടിയിട്ടും രോഹിത് 13 റൺസ് മാത്രമാണ് നേടിയത്. കുറഞ്ഞ സ്കോർ പിന്തുടർന്നപ്പോൾ രോഹിത്തിന്റെ മികവ് പ്രതീക്ഷിച്ചത് ആണെങ്കിലും അത് ഉണ്ടായില്ല. അതിനിടയിൽ ചില മത്സരങ്ങളിൽ ഫോമിന്റെ ലക്ഷണങ്ങൾ കാണിച്ചെങ്കിലും അത് നിലനിർത്താനായില്ല. ആകെ 13 മത്സരങ്ങളിൽ നിന്ന് 310 റൺ നേടിയ രോഹിത് ഇന്ന് ഡൽഹിക്ക് എതിരായ നിർണായക മത്സരത്തിൽ 5 റൺ മാത്രം എടുത്ത് മടങ്ങുക ആയിരുന്നു.

പ്ലേ ഓഫ് ഉറപ്പിക്കാൻ ജയം നിർണായകമായ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്കായി ബൗണ്ടറി നേടി തുടങ്ങിയ രോഹിത് പിന്നെയും നിരാശ സമ്മാനിച്ചു. ഇടംകൈ ബോളർമാർക്ക് എതിരെ ഉള്ള കഷ്ടപ്പാടുകൾ ഇന്നും തുടർന്ന രോഹിത് മുസ്താഫിസുർ റഹ്മാന് മുന്നിലാണ് ഇത്തവണ മുട്ടുമടക്കിയത്. വമ്പനടിക്ക് ശ്രമിച്ച രോഹിത്തിന്റെ ക്യാച്ച് കീപ്പർ കൈയിൽ ഒതുക്കി.

എന്തായാലും ധോണിയെക്കാൾ മുമ്പ് വിരമിക്കാൻ പറഞ്ഞ് രോഹിത്തിന് ധാരാളം ട്രോളുകൾ കിട്ടുന്നുണ്ട്.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം