ഒരു പക്ഷെ താക്കൂര്‍ വിക്കറ്റ് ആയില്ലായിരുന്നു എങ്കില്‍ റിസള്‍ട്ട് മറ്റൊന്ന് ആയേനെ

അജ്മല്‍ നിഷാദ്

സഞ്ജു സാംസണിന്‍റെ സപ്പോര്‍ട്ടിങ് ഇന്നിങ്‌സിലെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല്‍ തുഴ എന്ന് തോന്നുന്ന ഇടത്തു നിന്ന് ഓപ്പോസിറ് നന്നായി അറ്റാക്ക് ചെയ്തു കളിക്കുന്ന ബാറ്റസ്മനോളം സ്‌ട്രൈക്ക് റേറ്റ് ഇയാളുടെ ഇന്നിങ്‌സ് കഴിയുമ്പോള്‍ ഉണ്ടാകും എന്നത് ആണ്. ഇതിന് മുന്‍പ് അയര്‍ലന്‍ഡ് നെതിരെ 100 അടിച്ച ഹൂഡയോടൊപ്പം സപ്പോര്‍ട്ടിങ് ഇന്നിങ്‌സ് കളിച്ചു ഇയാള്‍ തിരിച്ചു കയറുമ്പോള്‍ 100 അടിച്ച ഹൂഡയേക്കാള്‍ പ്രഹര ശേഷി ഇയാള്‍ക്കു ഉണ്ടായിരുന്നു എന്നത് ആണ് യാഥാര്‍ഥ്യം. ഇത് പോലെ ipl ഇല്‍ തന്നെ എത്ര എത്ര ഇന്നിങ്‌സുകള്‍, സ്റ്റോക്‌സ് 100 അടിക്കുന്ന കളി അടക്കം ഉദാഹരണമേറെ.

ഇന്ന് തന്നെ 30 നോടടുത്തു ബോള്‍ ഇല്‍ നിന്ന് 20 റണ്‍ മാത്രം ഉണ്ടായിരുന്ന ഇയാള്‍ 50 അടിക്കുന്നത് 48 ബോള്‍ എങ്ങാണ്ടേ ആണ് അതും 100+ സ്‌ട്രൈക്ക് റേറ്റില്‍. അധികം കളിച്ചു പരിചയം ഇല്ലാത്ത പൊസിഷനില്‍ (ലാസ്റ്റ് അംഗീകൃത batsman ) ഇറങ്ങി ഇതിപ്പോ അയാള്‍ 3 ആമത്തെ കളി ആണ് ചെയ്സിങ്ങില്‍ ഇജ്ജാതി ഹീറോയിസം കാട്ടുന്നത്. ആദ്യം വിന്‍ഡീസിനു എതിരെ ഉള്ള ആ 54, അന്ന് നിര്‍ഭാഗ്യം റണ്‍ ഔട്ട് ന്റെ രൂപത്തില്‍ വന്നപ്പോള്‍സിംബാബ്വെയ്ക്ക് എതിരെ 39 ബോള്‍ കളിച്ചു 43* റണ്‍ അടിച്ചു പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് വാങ്ങി ആണ് ഇയാള്‍ അന്ന് തിരിച്ചു കയറിയത്.

ഇന്നത്തെ ഇന്നിങ്‌സില്‍ 39 ആം ഓവറില്‍ സ്‌ട്രൈകിലേക്ക് എത്താന്‍ അയാള്‍ക് ആയില്ല എന്നത് ഒഴിച്ചാല്‍ (വാലറ്റം സ്ലോഗ് ചെയ്തു രണ്ടു ബൗണ്ടറി എങ്കിലും കിട്ടുമെന്ന് അയാള്‍ കരുതി കാണണം.) കിടിലന്‍ ഇന്നിങ്‌സ് തന്നെ ആയിരുന്നു. മുന്‍ നിര മത്സരിച്ചു ബോള്‍ തിന്ന മത്സരത്തില്‍ 23 ഓവറില്‍ 190+ റണ്‍സിനു മുകളില്‍ വേണ്ട സമയത്തു അവസാന അംഗീകൃത ബാറ്റര്‍ ആയി ക്രീസില്‍ വന്നു പിച് മനസിലാക്കി തല്ലേണ്ടവരെ തല്ലിയും തലോടെണ്ടവരെ തലോടിയും അയാള്‍ പടുത്തുയര്‍ത്തിയ ഈ ഇന്നിങ്‌സ് നെ മാസ്റ്റര്‍ ക്ലാസ്സ് എന്നെ വിളിക്കാന്‍ ആകു. ഓര്‍ക്കുക അവരുടെ മെയിന്‍ ബൗളേഴ്സ് നെ എല്ലാം നേരിട്ട് ആണ് അയാള്‍ ഈ ഇന്നിങ്‌സ് കളിച്ചത് എന്നത് ആണ്.

ഒരു ടോപ് ഓര്‍ഡര്‍ പ്ലെയറില്‍ നിന്ന് ഇയാള്‍ക്കുള്ള മാറ്റം അത്ഭുതകരമാണ്. ഈ അടുത്ത് നാഷണല്‍ ടീമില്‍ ഏത് പൊസിഷനില്‍ കളിക്കാന്‍ ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രത്യേക പൊസിഷന്‍ എന്നൊന്നുമില്ല ഒന്ന് മുതല്‍ 7 വരെ കിട്ടുന്ന പൊസിഷന്‍ ഏതായാലും നന്നായി കളിക്കാന്‍ ശ്രമിക്കും എന്നാണ് അയാള്‍ പറഞ്ഞത്. ഒരുപക്ഷെ 25 നോളം അടുത്ത് ഇന്നിങ്‌സ് കളിച്ചിട്ട് ഓപ്പണിങ് മുതല്‍ നമ്പര്‍ 6 വരെ ബാറ്റ് ചെയ്ത ചുരുക്കം ചില പ്ലയെര്‍സില്‍ ഒരാള്‍ ഇയാള്‍ ആയിരിക്കും.

എന്തായാലും സഞ്ജു സാംസണ്‍ ന്റെ ഇന്നത്തെ ഇന്നിങ്‌സ് നെ വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ല, ആ ngidiye അടിച്ച രണ്ടു pull ഷോട്‌സ് ഒക്കെ.. സിറ്റുവേഷന്‍ നോക്കി പാനിക് ആകാതെ അയാള്‍ നന്നായി തന്നെ ചെയ്യാന്‍ ശ്രമിച്ചു. ഒരുപക്ഷെ താക്കൂര്‍ വിക്കറ്റ് ആയില്ലായിരുന്നു എങ്കില്‍ റിസള്‍ട്ട് മറ്റൊന്ന് ആയേനെ.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍

'മോദി ജീയുടെ ജനപ്രീതി സമാനതകളില്ലാത്തത്, ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തി'; വോട്ട് കുറയുന്നതൊന്നും ബിജെപിയെ ബാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; 'യുപിയില്‍ 80ല്‍ 80ഉം പോരും'