ചഹലിന് പിന്നാലെ മറ്റൊരു ഇന്ത്യന്‍ താരവും വിവാഹമോചനത്തിലേക്ക്, ആരാധകര്‍ക്ക് ഞെട്ടല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ വിവാഹ മോചന വാര്‍ത്ത വലിയ ചര്‍ച്ചയാകവെ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെ വിവാഹ മോചന വാര്‍ത്ത കൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. മനീഷ് പാണ്ഡെയും അദ്ദേഹത്തിന്റെ ഭാര്യയായ അശ്രിത ഷെട്ടിയും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതിനൊപ്പം ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

മനീഷ് പാണ്ഡെ മോഡലും നടിയുമായ അശ്രിത ഷെട്ടിയെ 2019 ഡിസംബര്‍ 2 ന് മുംബൈയില്‍ വെച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ അവര്‍ ഒരുമിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും കുറച്ചുകാലമായി അവര്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ മനീഷ് പാണ്ഡെയ്ക്കൊപ്പമുള്ള തന്റെ എല്ലാ ചിത്രങ്ങളും അശ്രിത നീക്കം ചെയ്തിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന് പിന്നാലെയാണ് പാണ്ഡെ ഇപ്പോള്‍ സമാനമായ കാര്യം ചെയ്തിരിക്കുന്നത്.

ഈ സംഭവവികാസങ്ങളെല്ലാം അവരുടെ കുടുംബത്തിലും സുഹൃത്തുക്കളിലും ആരാധകരിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇരുവരും വിഷയത്തില്‍ നിശബ്ദത പാലിക്കുകയാണെന്ന്. വിഷയത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം