IPL 2025: ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, ഈ വര്‍ഷവും കപ്പ് കിട്ടാന്‍ ചാന്‍സില്ല, ഇതൊരുമാതിരി ചെയ്തായി പോയി, ആരാധകര്‍ സങ്കടത്തില്‍

ഐപിഎല്‍ പ്ലേഓഫിന് ഒരുങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന് തിരിച്ചടിയായി സ്റ്റാര്‍ പേസറുടെ പരിക്ക്. ആര്‍സിബിയുടെ പ്രധാന ബോളര്‍മാരില്‍ ഒരാളായ ലുങ്കി എന്‍ഗിടി ഇനിയുളള മത്സരങ്ങളില്‍ ടീമിന് വേണ്ടി കളിക്കില്ല. ദക്ഷിണാഫ്രിക്കന്‍ താരം ഇനി ഈ സീസണില്‍ കളിക്കില്ലെന്ന് ആര്‍സിബി സ്ഥിരീകരിച്ചിട്ടുണ്ട്. സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസറബാനിയാണ് എന്‍ഗിടിക്ക് പകരക്കാരനായി ആര്‍സിബിക്ക് വേണ്ടി കളിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനുളളതുകൊണ്ടാണ് ലുങ്കി എന്‍ഗിടി ഐപിഎലില്‍ നിന്ന് പിന്മാറിയത്.

അടുത്തിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുളള മത്സരത്തില്‍ ആര്‍സിബിക്കായി പന്തെറിഞ്ഞ് മൂന്ന് വിക്കറ്റുകള്‍ നേടിയിരുന്നു താരം. ജോഷ് ഹേസല്‍വുഡിന് പകരമായിട്ടാണ് അന്ന് എന്‍ഗിടി കളിച്ചത്. അതേസമയം ആര്‍സിബിയുടെ മറ്റുചില താരങ്ങളും പരിക്കിന്റെ പിടിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നായകന്‍ രജത് പാട്ടിധാര്‍, പേസര്‍ ജോഷ് ഹേസല്‍വുഡ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേട്ടത്.

അന്താരാഷ്ട്ര ടി20യില്‍ സിംബാബ്‌വെ ടീമിനായി 118 മത്സരത്തില്‍ 127 വിക്കറ്റുകള്‍ മുസറബാനി വീഴ്ത്തിയിട്ടുണ്ട്. 19.23 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്, എക്കണോമി 7.24ഉം. ഹേസല്‍വുഡും എന്‍ഗിടിയും ഇല്ലാത്ത സാഹചര്യത്തില്‍ മുസറബാനി ആര്‍സിബിയുടെ പ്രധാന പേസര്‍മാരില്‍ ഒരാളായി കളിക്കാനാണ് സാധ്യത. നിലവില്‍ ഐപിഎല്‍ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബിയുളളത്. 12 മത്സരങ്ങളില്‍ എട്ട് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 17 പോയിന്റാണ് അവര്‍ക്കുളളത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി